രൂപകം

 രൂപകം

...............
ആകാശം കൂടു തുറന്നു വിടുന്നു
മഴക്കോഴികൾ
മുറ്റത്ത് ചിക്കിപ്പെറുക്കുന്നു
ഇന്നനേരമെന്നില്ല
ഇടമെന്നില്ല
കാറ്റിലതിൻ തൂവലുകൾ
കാട്ടാറിലതിൻ കുഞ്ഞുങ്ങൾ
ഓടി വന്ന്
കൊത്തിത്തിന്നുന്നു
കുടിലുകൾ,
മരങ്ങൾ,
റോഡുകൾ,
മൃഗങ്ങളെ
മനുഷ്യരെ...
വയൽപ്പുല്ലിൽ അടയിരിക്കുന്നു
പുല്ലാഞ്ഞിക്കാട്ടിൽ
കുഞ്ഞുമായൊളിക്കുന്നു
പാറപ്പുറം കൊത്തി വൃത്തിയാക്കുന്നു
സൂര്യനവയെ പിടിക്കും
കൂട്ടിലടയ്ക്കും
വാനം തുറന്നിടും
രാത്രിക്കറുപ്പിൽ
ചൂടിന്നരിമണി കൊത്തിന്നവ
തൊടിയിൽ നടക്കുന്നു
ജനലഴി പിടിച്ചടുത്തു നിന്നു നോക്കൂ
നിലാവിലെ മഴക്കോഴികൾ
നടന്നും കിടന്നും
ചിനുങ്ങിയും
രാവിനെ ചിക്കി മറിച്ചും
കൊക്കിപ്പാറിയും
ഇടവപ്പാതി കടക്കുന്നു.
- മുനീർ അഗ്രഗാമി

ആകാശം ഒരു സ്ത്രീയാണ്

 ആ രഹസ്യം

എന്റെ ചിറകിൽ നിന്നും വീണു പോയി
ഇപ്പോളെനിക്ക്
ആയാസരഹിതമായി
പറക്കാം
ആകാശം ഒരു സ്ത്രീയാണ്
അവളിലൂടെ പറക്കുമ്പോൾ .
- മുനീർ അഗ്രഗാമി

വേഗത

 വേഗതയായിരുന്നു

മരണത്തിനു കാരണം
മരിച്ചു നാളുകൾ കഴിഞ്ഞതിനു ശേഷമാണ്
അതു തിരിച്ചറിഞ്ഞത്.
മെല്ലെ,
മനുഷ്യർ
പോകുമ്പോലെ
പോയിരുന്നെങ്കിൽ
കുറച്ചു കൂടി
ജീവിക്കുമായിരുന്നു. അല്ലേ?
ഒരു കിളിക്ക്
വെള്ളം കൊടുക്കാനോ
വീണുപോയ ഒരാളെ
എഴുന്നേൽപിക്കാനോ
ഒരു മരം നടാനോ
ആകുമായിരുന്നു
വയസ്സായ ഒരാളെ
ചെന്നു കാണാനോ
പിഞ്ചു കുഞ്ഞിനെ
ഒന്നു കൊഞ്ചിക്കാനോ
ആവുമായിരുന്നു .
ശ്വസിക്കും പോലെ
വേഗതയില്ലാത്ത
എത്ര പ്രവൃത്തികൾ
അയാൾക്ക് നഷ്ടപ്പെട്ടു!
-മുനീർ അഗ്രഗാമി

മിനിക്കഥ ............... ജാതി

 മിനിക്കഥ

...............
ജാതി
..........
പത്രത്തിൽ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സത്യശീലൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചത്.
''സർ ,അവാർഡ് പരിഗണനയ്ക്ക്
കവിത അയക്കട്ടെ ?''
ഉടനെ മറുപടി കിട്ടി
''അയച്ചോളൂ
ഒപ്പം ജാതി സർട്ടിഫിക്കറ്റും
അയക്കാൻ മറക്കരുത് ''
നവോത്ഥാന കാലത്തെ മിശ്രവിവാഹത്തിലെ
സന്താനമായതിനാൽ സത്യശീലൻ നിന്നു വിയർത്തു .
കവിതയുടെ ജാതിയേതെന്നോർത്ത്
വീട്ടിൽ നിന്നും ഇറങ്ങി നടന്നു .
-മുനീർ അഗ്രഗാമി

മിസ്ഡ്

 മിസ്ഡ് ...

----------------------------
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
ദിവസങ്ങൾ കടന്നു പോയി
രണ്ടു പേർ
തിരക്കുകൾ മുറിച്ചുകടക്കുന്ന
യാനങ്ങളിൽ
യാഥാർത്ഥ്യത്തെ
വഹിച്ച് പോകുമ്പോൾ
ഉപകരണത്തിന്റെ സഹായമില്ലാതെ
വാക്കുകൾ തൊട്ടു വിളിക്കുന്ന
ഒരു ദേശം
സ്വപ്നത്തിന്റെ റിപ്പബ്ലിക്കിൽ
രൂപം കൊള്ളുന്നുണ്ട്
മിസ്ഡ് കോളുകളുടെ
ശ്മശാനത്തിൽ
നാം രണ്ടെല്ലിൻ കഷണങ്ങൾ
അകലത്തിന്റെ കയത്തിൽ
നഷ്ടപ്പെട്ട ജീവനു വേണ്ടി
തപ്പുന്ന ചിതാഭസ്മ ബിന്ദുക്കൾ
വിരൽത്തുമ്പു കൊണ്ടല്ല
വിളിക്കേണ്ടതെന്ന്
പഠിപ്പിച്ചതൊക്കെയും മറന്ന് മറന്ന്
കടന്നു പോകുന്ന
ഏതോ ഒരു തളളിൽ
ഇപ്പോൾ റിംഗ് ചെയ്തതും നാമറിഞ്ഞില്ല
അവസാനത്തെ കോൾ
വന്ന ദിവസത്തിന്റെ
ഒരു ബിന്ദുവിൽ
പുതിയ കാലം തുടങ്ങുന്നു
ബിസിയും
എഡിയും പോലെ.
നീ ഈജിപ്തിലെ മമ്മിയായും
ഞാൻ ഇന്ത്യയിലെ
പട്ടേൽ പ്രതിമയായും
പരിണമിക്കുന്നു
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
താരകളുദിക്കുന്നു
തിരകളിളകുന്നു
- മുനീർ അഗ്രഗാമി

ഒരില വീണു

 കൊടും വേനലിൽ

രണ്ടിലകളുള്ള രാജ്യത്തിന്റെ

ഒരില വീണു

ഒരില ഇനി അതിനെ ഭരിക്കും

രാജ്യത്തിന് വെള്ളം കോരൂ

തളിർ വരാതിരിക്കില്ല

- മുനീർ അഗ്രഗാമി

കറുത്ത കുട്ടി

 കറുത്ത കുട്ടി

ഒറ്റയ്ക്കിരുന്ന്
മണലിൽ
ഒരു പകൽ നിർമ്മിക്കാൻ
ശ്രമിക്കുന്നു
അതുവഴി
കടലു കാണാൻ വന്നവർ
അതു തട്ടിക്കളഞ്ഞു
തകർക്കുമെന്ന് ഭയന്ന്
ഇപ്പോൾ
ആരും കാണാതെ
അവൻ അതിനു ശ്രമിക്കുന്നു
അവന്റെ ഹൃദയത്തിൽ
ഒരു സൂര്യനുണ്ട്
അതിനെ ഉദിപ്പിച്ച്
അവൻ പകൽ ഉണ്ടാക്കും
ചിലപ്പോൾ അസ്തമിപ്പിച്ച്
രാത്രിയും...
കിട്ടിയ അവഗണനയും
അവജ്ഞയും
ചേർത്ത് വെച്ച്
അവൻ മുകളിലേക്ക്
കയറുന്നത് ഞാൻ കാണുന്നു
ഉദയപർവ്വതം പോലെ
അവൻ തലയുയർത്തി
നിൽക്കും
പകലുണ്ടാക്കും
മല കാണാൻ വരുന്നവർക്കത്
തട്ടാൻ സാദ്ധ്യമല്ലാത്ത വിധം.
-മുനീർ അഗ്രഗാമി

 മൗനം വിരിയുന്നത് നോക്കി നിൽക്കുന്നു

- മുനീർ അഗ്രഗാമി

ഇടവപ്പാതി

 ഇടവപ്പാതി

.....................
ഇടവം പാതിവെന്ത മഴയാണ് .
-മുനീർ അഗ്രഗാമി

രാജ്യത്തിന്റെ രക്തത്തിൽ

 രാജ്യത്തിന്റെ രക്തത്തിൽ

ഓരോ പൗരനും പങ്കുണ്ട്
അവൻ
ഏതു നിറത്തിലുള്ള
രക്താണുവായാലും.
- മുനീർ അഗ്രഗാമി

കോമാങ്ങകൾ

 കോമാങ്ങകൾ

..........................
മാമ്പൂവുകൾ
നോക്കി നിൽക്കേ
കോമാവിനു ചുറ്റും
ഒരു ഗ്രാമം മുളച്ചു വന്നു
ഓരോ കുടിലിലും
കുട്ടികൾ വന്നു
മന്തണലിൽ അവർ നിരന്നു
ഒരു കാറ്റ്
അവരുടെ വേനലും വേദനയും
എങ്ങോ പറത്തിക്കൊണ്ടു പോയി
രുചി പെയ്തു നിറഞ്ഞു
കുട്ടികൾക്കില വന്നു
പൂ വന്നു
കായ് വന്നു
എന്നെ രുചിക്കുന്നവർക്കറിയാം
അതിന്റെ രുചി.
- മുനീർ അഗ്രഗാമി

Like
Comment
Share

കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം ഡിഗ്രി ക്‌ളാസ്സുകൾ BA/BSc / B Com / BBA

 


കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം ഡിഗ്രി ക്‌ളാസ്സുകൾ 

BA/BSc / B Com / BBA  

കൂടുതൽ ക്‌ളാസ്സുകൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക 



അമ്മയെ കുളിപ്പിക്കുമ്പോൾ സാവിത്രി രാജീവൻ 

BA/BSc 

https://youtu.be/3BI322RQ7h8


മരണത്തിന്റെ സൗന്ദര്യം -കെ.പി അപ്പൻ

BA/BSc 

https://youtu.be/osuPnS8fCKE



മണിനാദം ഇടപ്പള്ളി രാഘവൻ പിള്ള ക്ലാസ്PART 2

BA/BSc 

https://youtu.be/ARQ_7RR9Id0


മണിനാദം ഇടപ്പള്ളി രാഘവൻ പിള്ള ക്ലാസ്PART 1 

BA/BSc 

https://youtu.be/kokUyY1No8U


ഘരെ ബായ് രെ  ഗീതാ ഹിരണ്യൻ  PART 2

BA/BSc 

https://youtu.be/OAZ-ck4l3Rs


ഘരെ  ബായ് രെ   ഗീതാ ഹിരണ്യൻ  PART 1

BA/BSc 

https://youtu.be/LbJx4dgBaIE


അനുഭവങ്ങൾ  BA/BSc  

https://youtu.be/N4J_--m71H4


ഒത്തുതീർപ്പുകൾ അഷിത | PART 2  BA/BSc  

https://youtu.be/BwKh-E2wtbE

https://youtu.be/bAO5mHXnWns


ഒത്തുതീർപ്പുകൾ | അഷിത PART1  BA/BSc  

https://youtu.be/BwKh-E2wtbE

https://youtu.be/6KA2UNuTZzs


കുമാരനാശാൻ BIODATA 

https://youtu.be/ffFENYLxxm8


നളിനിയുടെ അവതാരിക

https://youtu.be/k9HPb2FoWRs


നളിനി വ്യാഖ്യാനം Nalini Vyakhyanan PART - 5 BA/BSc 

https://youtu.be/gLpcE4nolTc


നളിനി വ്യാഖ്യാനം PART 4BA/BSc 

https://youtu.be/TAgPQ6VxW88


നളിനി വ്യാഖ്യാനം ക്ലാസ് PART 3 BA/BSc  

https://youtu.be/BwKh-E2wtbE


നളിനി വ്യാഖ്യാനം ക്ലാസ്  PART  2 BA/BSc  

https://youtu.be/Rx2HJPFZNok


നളിനി വ്യാഖ്യാനം PART 1 BA/BSc 

https://youtu.be/oLmc3lvjumo


മലയാള സാഹിത്യം -4. നന്തനാരുടെ അനുഭവങ്ങൾ  BA/BSc 

https://youtu.be/YPs2GUz7Cak 



ക്ഷേത്രപ്രവേശന വിളംബരം : വാക്കിന്റെ ചതുപ്പുനിലങ്ങൾ 

ഡോ പി എം ഗിരീഷിന്റെ ലേഖനത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സ്

BA

https://youtu.be/scDif6T8Axk


ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും 

ഡോ ഷാജി ജേക്കബിന്റെ ലേഖനത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സ് 

BA

https://youtu.be/tEdUTgWGiag


കുട്ടികളുടെ ഭാവനാ ലോകങ്ങൾ മോഹനകൃഷ്ണൻ കാലടിയുടെ കവിതയിൽ 

മൂന്നാം സെമസ്റ്റർ ബി എ മലയാളം മെയിൻ പേപ്പറായ  നവീന കവിതയിൽ വിശദ പഠനത്തിന് നിർദ്ദേശിച്ചിട്ടുള്ള, മോഹനകൃഷ്ണൻ കാലടിയുടെ 'പന്ത് കായ്ക്കും കുന്ന്' എന്ന കവിതയുടെ ക്ലാസ്  

 BA

https://youtu.be/XuOqxOn_d8c






എന്റെ ഭാഷ ക്ലാസ് part 2 

https://youtu.be/-tZ1sb-qr1Q


എന്റെ ഭാഷ വള്ളത്തോൾ  വിശദമായ ക്ലാസ് PART 1

https://youtu.be/crvLA2hzPfI



സഫലമീ യാത്ര ക്ലാസ് PART 2

https://youtu.be/QEOgUQHgxV0


സഫലമീ യാത്ര PART1 

https://youtu.be/-vMBz3aynw0


തായ് കുലം കഥ  PART 2

(B Com BBA Class )

https://youtu.be/ccJlTm3LWvI


തായ്കുലം സാറാ ജോസഫ്   PART 1 

https://youtu.be/1IUxR6uELVQ


പാവക്കുട്ടി മാധവിക്കുട്ടി 

https://youtu.be/3vS5PPwbJEk



ഷാരോണിലെ റോസാപ്പൂക്കൾ  BSc അദർ പാറ്റേൺ

https://youtu.be/mi6yx_dpKoc


മീര പാടുന്നു  class PART 2 BSc അദർ പാറ്റേൺ 

https://youtu.be/rqOzIpczaQ4


മീരപാടുന്നു  class PART 1 BSc അദർ പാറ്റേൺ

https://youtu.be/E80pdi_J3uE




കൊല്ലേണ്ടതെങ്ങനെ ? സുഗതകുമാരി part  2  BSc അദർ പാറ്റേൺ

https://youtu.be/kHfJMn-LHDM


കൊല്ലേണ്ടതെങ്ങനെ ? സുഗതകുമാരി part  1   BSc അദർ പാറ്റേൺ

https://youtu.be/-49dobVeU6M


ബുദ്ധനും ഞാനും നരിയും  ക്ലാസ്     BSc അദർ പാറ്റേൺ

https://youtu.be/MBR4vJW3OuQ


എസ് കെ പൊറ്റെക്കാട്ട് BIODATA 

https://youtu.be/OIi3lwCgyM4


എന്റെ ഭാഷ  ആലാപനം 

https://youtu.be/Ua74km_f5jE





പല പോസിലുള്ള ഫോട്ടോകൾ കെ ജി ശങ്കരപ്പിള്ള BSc അദർ പാറ്റേൺ

https://youtu.be/Mg4b4_4O4uQ



ലോല - പത്മരാജൻ  BSc അദർ പാറ്റേൺ

https://youtu.be/QX2M72myczU


കലയും ആവിഷ്കാരവും  സംഗ്രഹം BSc അദർ പാറ്റേൺ

https://youtu.be/vxIzPcK21pE


വേണ്ടാം കടി  PART 1 BSc അദർ പാറ്റേൺ

https://youtu.be/7DalUwDvr68


വേണ്ടാം കടി PART 2 BSc അദർ പാറ്റേൺ 

https://youtu.be/LMqAvBTaflA


കലയും ആവിഷ്കാരവും നിത്യചൈതന്യയതി  PART 2  BSc അദർ പാറ്റേൺ 

https://youtu.be/nBzAO272zf4 


കലയും ആവിഷ്കാരവും നിത്യചൈതന്യയതി PART 1 

https://youtu.be/Agkr0Q9voUA



ചാനൽ സബ്സ്ക്രൈബ് ചെയ്ത പരസ്യത്തിന്റെ പ്രശ്നമില്ലാതെ പഠിക്കാം 

ഒരു മൺതരിക്കുള്ളിൽ

 ഒരു മൺതരിക്കുള്ളിൽ

മറ്റൊരു ഭൂമിയുണ്ട്
അതിലെ ഒരു രാജ്യത്തെ രാജാവ്
ഏകകോശ ജീവിയാണ്
അവർ മറ്റു ലോകങ്ങൾ
പിടിച്ചെടുക്കുമ്പോൾ
തോറ്റവർ രോഗികളാകുന്നു
-മുനീർ അഗ്രഗാമി

സങ്കടപ്പൈക്കുട്ടി

സങ്കടപ്പൈക്കുട്ടി

.........................................

 തീർത്തും കാല്പനികനായ്

എത്തുമൊരുനാൾ
നിന്റെ വാക്കിന്നറ്റത്ത്
നീ കൊളുത്തിയ വെളിച്ചത്തിൻ
മറ്റൊരു ലോകം കാണാൻ
എന്നിലെ ച്ചാറ്റൽ മഴയേറ്റു
പച്ചപ്പാടത്തു മേയുമെൻ
സങ്കടപ്പൈക്കുട്ടി!
തിരിച്ചറിയണേ നീയതിൻ
ചൂരും താളവും നോട്ടവും
താവഴി തന്ന വഴക്കവും
മറ്റൊന്നിനുമല്ല
നിന്നിലെത്തിയെന്നോർത്തു
തണുത്ത നിലാവെളിച്ചത്തിൽ
വാക്കുകൾ രുചിച്ചു
മുല്ലപ്പൂക്കൾ കോർത്തൊരു
താരകഹാരമെന്നുള്ളിലെയിരുളിൽ
ചാർത്തുവാൻ മാത്രം.
- മുനീർ അഗ്രഗാമി

ഒറ്റയാവാതിരിക്കാൻ

 ഒറ്റയാവാതിരിക്കാൻ

തൊട്ടു നോക്കീ നിലാവിൻ
പുള്ളിപ്പീലികൾ നിന്റെ -
യുള്ളംകൈ തൊടുംപോലെ.
- മുനീർ അഗ്രഗാമി

മഴ

 മഴയെന്റെ

വേരുകളിലൂടെ

നടന്നു വരുന്നു

ഭിക്ഷു

 ഭിക്ഷു

.............
ആഗ്രഹങ്ങൾ
കത്തിത്തീർന്ന്
വേനലിൽ ബുദ്ധനായി
- മുനീർ അഗ്രഗാമി

താവഴി

 താവഴി

...............
മുറ്റത്തെ മാവിൽ
മുതുമുത്തശ്ശിയുടെ
വിരലടയാളം .
- മുനീർ അഗ്രഗാമി

വേനൽവസതിയിൽ

 വേനൽവസതിയിൽ

............................
പാതി കരിഞ്ഞ
ഒരോർമ്മയിൽ
കണ്ണീരിറ്റുന്നു.
- മുനീർ അഗ്രഗാമി

ണ - മുനീർ ‍ അഗ്രഗാമി

 

===
മുനീർ അഗ്രഗാമി
--------------------
ണ രണ്ടു കാലുള്ള ആനയാണ്
പ്രണയത്തിൻറെ നടുക്കത്
നഗ്നമായി നിൽക്കുന്നു
മരണത്തിൻറെ ഒടുക്കം
ഒരു കണ്ണീർത്തുള്ളിക്കൊപ്പവും
അതിൻറെ കൊമ്പുകളെവിടെയെന്ന് സംശയം തോന്നാം
പ്രണയത്തിൽ നിൽക്കുമ്പോൾ
ഏതു കൊമ്പനാണ്
കൊമ്പുകൾ പുറത്തെടുത്തിട്ടുള്ളത് ?
മരണത്തിൽ കിടക്കുമ്പോൾ
ഏതു വീരനാണ് കൊമ്പുകൾ പുറത്തുകാണിക്കാനാവുക?
ഓരോരോ വാക്കിലും
അതിനോരോ ഭാവമാണ്
നാണയത്തിൽ അത് നിവർന്നു നിൽക്കുന്നു
പണയത്തിൽ തലകുനിച്ചും
ന യെ പോലെ മലർന്നു കിടന്നാലോ
സ യെപോലെ തിരിഞ്ഞു കിടന്നാലോ
അതിനു മറ്റൊരു സാധ്യതയില്ല
അതുകൊണ്ട് താൻ താമസിക്കുന്ന വാക്കിൽ
അർത്ഥമോർത്ത് ണ നിസ്സഹായനായി നിൽക്കുന്നു
കണ്ണീരിൽ അത് നില തെറ്റാതിരിക്കാൻ
തന്റെ തന്നെ ആനപ്പുറത്ത് കയറുന്നു
നുണയിൽ അത് തന്നെത്തന്നെ നുണയുന്നു
നോക്കൂ
തന്റെ തുമ്പികൈയ്യിൽ
എത്ര സൂക്ഷ്മതയോടെയാണ്
വാക്കിൻറെ സത്തയെ അത്
ചുരുട്ടിപ്പിടിച്ചിരിക്കുന്നത് !
ണയുടെ കാലിനിടയിലൂടെ
ഞാൻ ഭാഷയിലേക്ക് നൂണു കടക്കുന്നു;
ഭാഷ എന്നിലേക്കും
**********
മാതൃഭൂമി ആഴ്ചപ്പതിപ്പ്

രണ്ടു പേരും

 രണ്ടു പേരും

ഒരുമിച്ചെത്തുന്ന ഒരിടവുമില്ല
എന്നിട്ടും
എത്തുമെന്ന പ്രതീക്ഷയിലാണ്
ഓരോ നടത്തവും.
-മുനീർ അഗ്രഗാമി

എങ്ങോട്ടോ

എങ്ങോട്ടോ
.............................

വിജയത്തിന്റെ രണ്ടറ്റങ്ങൾ
എവിടെയാണ് ?
ആരാണവ പിടിച്ചിരിക്കുന്നത്?]

ഒന്നും ആലോചിക്കാതെ
കുറച്ചു പേർ അതിനു മുകളിലൂടെ
ഞാണിൻ മേലെന്ന പോലെ
നടന്നുപോകുന്നതു കണ്ടു;
പരിശീലനമൊന്നുമില്ലാതെ.

കാണികളുടെ കഘോഷം
അവരെ
അവരിൽ നിന്നും
എങ്ങോട്ടോ
കൊണ്ടു പോകുന്നു.

-മുനീർ അഗ്രഗാമി 

പെട്ടി

 പെട്ടി


കുറച്ചു ദിവസം മുമ്പ്

ഹൃദയത്തിൽ നിന്നെടുത്ത്
നേതാവിനെ ഞങ്ങൾ
ഈ പെട്ടിയിൽ വെച്ചതാണ്

ഇന്നതു തുറന്നു നോക്കും
അദ്ദേഹം അതിലുണ്ടാവുമോ ?
ഞങ്ങൾക്കു മുന്നിൽ നടക്കുമോ ?

ദൈവങ്ങളെ അപഹരിച്ച പോലെ
അദേഹവും അപഹരിക്കപ്പെടുമോ ?
അത്ര ചെറിയവനെങ്കിലും
അദ്ദേഹം അതിൽ കിടന്ന്
വലുതായിട്ടുണ്ടാവുമോ ?

ആ പെട്ടിയിൽ
മറ്റൊരാൾ കൂടിയുണ്ട്
അവർ തമ്മിൽ യുദ്ധം നടക്കുന്നുണ്ടാവും
അതു കണ്ട് ചിലർ അവിടെ
വെറുതെ ഇരിക്കുന്നുണ്ടാവും

- മുനീർ അഗ്രഗാമി

അദ്വൈതം

 അദ്വൈതം

...........................


രണ്ടു പേർ,

രണ്ടിൽ ഒരാൾ മിണ്ടുന്നു
മിണ്ടൽ നീണ്ടുപോകുന്നു
രണ്ടു പേർ
രണ്ടിൽ ഒരാൾ മിണ്ടാതെയിരിക്കുന്നു
മിണ്ടാതെ നീണ്ടുപോകുന്നു
രണ്ടല്ല
ഒന്നു തന്നെ ദർശനം
വാക്ക് ,പൊരുൾ
അദ്വൈതം
രണ്ടു പേരെന്നത്
തോന്നലാവാം
രണ്ടു പേർ മിണ്ടുന്നു,
ഒരൊറ്റ വായ ചലിക്കുന്നു
രണ്ടു പേരെന്നത്
തോന്നലാവാം
- മുനീർ അഗ്രഗാമി