സ്വാതന്ത്ര്യത്തിന്റെ മുറിവുകളിൽ
..............................................................
സ്വാതന്ത്ര്യത്തിന്റെ മുറിവുകളിൽ
രക്തം കട്ടപിടിക്കുന്നില്ല.
ഇറ്റി വീണിട്ടും രക്തത്തുള്ളികൾ
ഉണങ്ങുന്നില്ല
അവ കണ്ണീർത്തുള്ളികളോട്
ചേർന്നു നനയുകയാണ്
കരയരുതെന്ന്
കരഞ്ഞു തളർന്ന രണ്ടു പേർ
തമ്മിൽ പറയുമ്പോലെ,
അവ ചേർന്നു നിൽക്കുമ്പോലെ
രക്തം കട്ടപിടിക്കുന്നില്ല.
ഇറ്റി വീണിട്ടും രക്തത്തുള്ളികൾ
ഉണങ്ങുന്നില്ല
അവ കണ്ണീർത്തുള്ളികളോട്
ചേർന്നു നനയുകയാണ്
കരയരുതെന്ന്
കരഞ്ഞു തളർന്ന രണ്ടു പേർ
തമ്മിൽ പറയുമ്പോലെ,
അവ ചേർന്നു നിൽക്കുമ്പോലെ
രാജ്യത്തിന്റെ മുറിവുകളുണക്കാൻ
അറുപത് കൊല്ലം മുമ്പ്
നടന്നു തുടങ്ങിയവർ മരിച്ചിട്ടും
അവരുടെ നടത്തമവസാനിക്കുന്നില്ല
ഒരു മുറിവിൽ കാലിടറിയ എന്നെ
അതിലൊരാളാണ്
ഇന്നലെ പിടിച്ച് നേരെ നിർത്തിയത്
അയാളുടെ കൊടിയുടെ നിറം ഞാൻ കണ്ടിരുന്നില്ല
കൈവിരലിൽ നിന്ന് എന്റെ ഹൃദയത്തിലേക്ക്
പടർന്ന സ്നേഹമേ
കണ്ടിരുന്നുള്ളൂ
അറുപത് കൊല്ലം മുമ്പ്
നടന്നു തുടങ്ങിയവർ മരിച്ചിട്ടും
അവരുടെ നടത്തമവസാനിക്കുന്നില്ല
ഒരു മുറിവിൽ കാലിടറിയ എന്നെ
അതിലൊരാളാണ്
ഇന്നലെ പിടിച്ച് നേരെ നിർത്തിയത്
അയാളുടെ കൊടിയുടെ നിറം ഞാൻ കണ്ടിരുന്നില്ല
കൈവിരലിൽ നിന്ന് എന്റെ ഹൃദയത്തിലേക്ക്
പടർന്ന സ്നേഹമേ
കണ്ടിരുന്നുള്ളൂ
ദേശത്തിന്റെ അതിർത്തികളിൽ
പഴയ ഒരു മുറിവ് ഉണങ്ങിയ പോലെ കിടന്ന്
വേദനിക്കുന്നുണ്ട്
അതിന്റെ തുന്നലിൽ കിടന്ന്
ഉറക്കമില്ലാതെ പിടയുന്ന കുറച്ചു പേരെ
കണ്ടുമുട്ടി
അവർ ഉറങ്ങാൻ വേണ്ടി
എന്റെ നാട്ടിലേക്ക് വന്നു
കിടക്കാൻ ഒരിടം തരൂ എന്ന് പറഞ്ഞു
ഇവിടെ മുഴുവൻ രക്തമാണ്
നനയാതെ ഉറങ്ങാൻ പറ്റില്ല
ഞാൻ പറഞ്ഞു
കടലിലും മഴയിലുമുറങ്ങിശീലച്ചവർക്ക്
നനവ് സ്വർഗ്ഗമാണ്
അവർ പറഞ്ഞു
പഴയ ഒരു മുറിവ് ഉണങ്ങിയ പോലെ കിടന്ന്
വേദനിക്കുന്നുണ്ട്
അതിന്റെ തുന്നലിൽ കിടന്ന്
ഉറക്കമില്ലാതെ പിടയുന്ന കുറച്ചു പേരെ
കണ്ടുമുട്ടി
അവർ ഉറങ്ങാൻ വേണ്ടി
എന്റെ നാട്ടിലേക്ക് വന്നു
കിടക്കാൻ ഒരിടം തരൂ എന്ന് പറഞ്ഞു
ഇവിടെ മുഴുവൻ രക്തമാണ്
നനയാതെ ഉറങ്ങാൻ പറ്റില്ല
ഞാൻ പറഞ്ഞു
കടലിലും മഴയിലുമുറങ്ങിശീലച്ചവർക്ക്
നനവ് സ്വർഗ്ഗമാണ്
അവർ പറഞ്ഞു
അവരുടെ വാക്കുകളിൽ
അല്പനേരം ഞാൻ
തളർന്നിരുന്നു പോയി
അല്പനേരം ഞാൻ
തളർന്നിരുന്നു പോയി
നാനാ ദിക്കിക്കിൽ നിന്നും
കുറെ കുട്ടികൾ ഓടി വന്നു
എഴുന്നേൽക്കൂ
അവർ പറഞ്ഞു
ഞങ്ങൾ ഒന്നിച്ചു കളിക്കും
ഒന്നിച്ചു നടക്കും
ഒന്നിച്ചു മുറിവുണക്കും
കുറെ കുട്ടികൾ ഓടി വന്നു
എഴുന്നേൽക്കൂ
അവർ പറഞ്ഞു
ഞങ്ങൾ ഒന്നിച്ചു കളിക്കും
ഒന്നിച്ചു നടക്കും
ഒന്നിച്ചു മുറിവുണക്കും
-മുനീർ അഗ്രഗാമി