തീവണ്ടിയിൽ കുടിവെള്ളത്തിനായ്
കുപ്പിവെള്ളം വിറ്റു നടന്നവൻ
ജലയുദ്ധം വരുമെന്ന് നാം തർക്കിച്ചത്
കേൾക്കാതെ നടന്നുപോയി
കുപ്പിവെള്ളം വിറ്റു നടന്നവൻ
ജലയുദ്ധം വരുമെന്ന് നാം തർക്കിച്ചത്
കേൾക്കാതെ നടന്നുപോയി
തർക്കം മൂത്ത് അടിയായി
കുപ്പിവെള്ളം മറിഞ്ഞു
ജലവിൽപ്പനക്കാരൻ വീണ്ടും വന്നു
ഒരു ബോട്ടിൽ വാങ്ങി
ചർച്ച അവനെ ക്കുറിച്ചായി
അവൻറെ ദേഹത്ത് ജലം കുറവുണ്ടോ ?
അവൻ കുളിച്ചി ട്ടുണ്ടോ ?
അങ്ങനെ ചർച്ച നീണ്ടു ...
നമ്മുടെ ശരീരത്തിൽ ജലം കൂടുതലായിരുന്നു
മനസ്സിൽ നനവു കുറവായിരുന്നു
നാം മഴ കൊണ്ടിരുന്നില്ല
നാം പുഴയുടെ കുളിരറിഞ്ഞിരുന്നില്ല
നമുക്ക് കിണറ്റിലെ രുചി മനസ്സില്ലയിരുന്നില്ല
യാത്ര നമുക്ക് ഹരമായിരുന്നു ,
പക്ഷേ
നാം നമ്മുടെ പറമ്പിന്റെ അതിര് കണ്ടിരുന്നില്ല
അതിരിൽ നമ്മെക്കാത്തിരുന്ന കാട്ടുചെടികളെ
നാം തിരിച്ചറിഞ്ഞില്ല ....
നാം നമ്മുടെ പറമ്പിന്റെ അതിര് കണ്ടിരുന്നില്ല
അതിരിൽ നമ്മെക്കാത്തിരുന്ന കാട്ടുചെടികളെ
നാം തിരിച്ചറിഞ്ഞില്ല ....
യാത്ര കഴിഞ്ഞു ,
നാം
കുപ്പികൾ വലിച്ചെറിഞ്ഞു
പുതിയ വിഷയവും ചർച്ചയും വന്നു
പുതിയ വിഷയവും ചർച്ചയും വന്നു
അവനെ നാം മറന്നു
നാം നമ്മുടെ തീ പുകയാത്ത അടുപ്പിൽ
തീപ്പൊരിയാവാതെ കരിഞ്ഞുപോയ്.
നാം നമ്മുടെ തീ പുകയാത്ത അടുപ്പിൽ
തീപ്പൊരിയാവാതെ കരിഞ്ഞുപോയ്.
No comments:
Post a Comment