പെണ്കുട്ടി
പ്രാർത്ഥിക്കുകയായിരുന്നു ,
പ്രാർത്ഥിക്കുകയായിരുന്നു ,
കവിതകളുടെ രാജാവേ
കടലും കാടും പൂക്കളും
അങ്ങയുടെ
കവിതയാകുന്നു
ഞാനും ഞാറ്റുവേലയും
നന്ത്യാർ വട്ടവും നാരങ്ങയും
അങ്ങയുടെ കവിതയാകുന്നു
നിന്റെ കവിതവായിച്ചവർ
അങ്ങയുടെ കവിതയാകുന്നു
നിന്റെ കവിതവായിച്ചവർ
അവ വീണ്ടും വായിക്കുന്നത്
അസൂയയോടെ ഞാൻ കണ്ടു .
അസൂയയോടെ ഞാൻ കണ്ടു .
എന്നിട്ടും എന്നെ ആരും
മറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
അവന്റെ മൊഴികളിൽ
നീയെനിക്ക്
ദൈവമായിരിക്കും
ദൈവമേ !