ആ ഒരു ചിരി മതി അതിജീവിക്കുവാൻ .



അശാന്തമായ നിലവിളിയി
തുഴ നഷ്ടപ്പെട്ട തോണിയി
ഒറ്റയ്ക്ക് പോകുന്നവരെ സമ്മതിക്കണം

കണ്ണീ വേരുകളിലൂടെ വലിച്ചെടുത്ത്
വളരുന്ന മരമാണവ

അവരുടെ തണലിലൊരിക്ക
അല്പനേരമിരുന്നാ
ജീവിതത്തിന്റെ ശാന്തത
പെയ്യാ തുടങ്ങും

യുദ്ധവും സംഘർഷവും
ഒരൊറ്റ നിശ്വാസത്താ
സമാധാനമാക്കുന്ന മാന്ത്രികരല്ല അവ

എങ്കിലും
യുദ്ധത്തിൻറെ നിലവിളി കുടിച്ച്
അവ പതിയെ പുഞ്ചിരിക്കും

ഒരു ചിരി മതി
അതിജീവിക്കുവാ .

എന്നിട്ടും അവനവൾക്ക് ....

എന്നിട്ടും അവനവൾക്ക്
പ്രണയത്തിന്റെ ആപ്പി കൊടുക്കുന്നു.
അവളുടെ ഉടലി പറ്റിയ
നരകത്തിന്റെ കഷണങ്ങ
ഉമ്മക കൊണ്ട് എടുത്തു കളയുന്നു.
അവളുടെ വിയർപ്പു തുള്ളിയുടെ തേങ്ങ
കുഞ്ഞുപുഞ്ചിരി കൊടുത്ത്
അവ പൂക്കാലമാക്കുന്നു
അവന്റെ നരകവേദനയിലുമവ
അവൾക്ക് ചുറ്റും
സ്വർഗ്ഗം പണിയുന്നു



വാടക




പത്തുമാസത്തിന്റെ വാടക
കുടിശ്ശിക തീർത്ത് തന്നു.
പത്തുമാസത്തെ സ്വപ്നം
ൽകിയ സംഗീതം തന്നില്ല
അമ്മയെന്ന വിളി തന്നില്ല
ഈണം പോയ പകലിലും രാവിലും
അറിയാതെയിറ്റിവീഴും
മുലപ്പാലവനെ ചോദിക്കുന്നു

അവനിനി വരില്ല ,വരില്ല
അവ പോയ വഴിയുമവ പറഞ്ഞില്ല

കണ്ണീരേ മുലചുരക്കുന്നു ,
നിനക്കു നുകർന്നാശ്വസിക്കാ
അവനെയോർത്തൊഴുകാൻ.








എനിക്കും തുമ്പിക്കും മനസ്സിലാകാത്ത ഭാഷയിൽ

തുമ്പികൾ വരാൻ തുടങ്ങിയിരുന്നു
അവയെ നോക്കി നിന്നു

മുറ്റത്തു നിന്ന്
ഉണക്കയില കാറ്റിലെന്ന പോലെ
ഇളകുകയായിരുന്നു

പെയ്തതിന്റെ നനവ്‌
വിട്ടു മാറിയിട്ടില്ല.

തുമ്പികൾ !

അവ സന്തോഷം കൊണ്ടുണ്ടാക്കിയ
ജീവികളാണ്.

അകത്തേക്കു നോക്കിയില്ല

അവിടെ പച്ചിലകൾ ചിരിക്കുമ്പോലെ
എനിക്കും തുമ്പിക്കും
 മനസ്സിലാകാത്ത ഭാഷയിൽ
മക്കൾ എന്തൊക്കെയോ പറയുന്നു .

@@@@.....നിനക്കുവേണ്ടി എഴുതിയ കവിത.....@@@@



നിനക്കു വേണ്ടി
ഞാനെഴുതാനിരുന്ന കവിത
മുല്ലപ്പൂവിന്റെ കവിളിൽ
നിനക്കിഷ്ടമുള്ള വെളുപ്പിൽ
 ആർദ്രമായൊരു പുലരി
എഴുതി വെച്ചിരിക്കുന്നു.

അതിലും മനോഹരമായി
എഴുതുവാനെന്നിരുളിൽ
 അധികം വെളുപ്പില്ല .

വിടർത്തുവാൻ
 ‐എന്റെ പൂമൊട്ടിൽ
അധികം ഇതളുകളില്ല...

അതിനാൽ
എനിക്കു ജലമൊഴിക്കുവാൻ
 നമുക്കൊരു മുല്ലവള്ളി നടണം
 നിന്റെ കയ്യാൽ
 എനിക്കും നിനക്കുമിടയ്ക്ക്...

അതിൽ ഓരോ ദിനത്തിലും
വിരിയുമിലകൾ നമുക്കു ചുംബനപ്പച്ചകൾ.

അതിന്നോരോ
പടരലും നമുക്കോരോ
പകരൽ.

അതിൽ പൂവു വന്നു നമ്മെ നോക്കുമ്പോൾ
നാം പ്രണയത്തിന്റെ രണ്ടുകണ്ണുകൾ.

ഒരു വേള നാം രണ്ടു തേനീച്ചകൾ
ഒരുവേള നാം രണ്ടു കുരുവികൾ

ഒരുവേള നാം രണ്ടു സൂര്യരശ്മികൾ
ഒരുവേള നാം രണ്ടു മഞ്ഞുതുള്ളികൾ

ഒരുവേള നാമൊരിളംകാറ്റ്
 ഒരുവേള നാമൊരു ചാറ്റൽമഴ ...

ഞാനെഴുതിയില്ലെങ്കിലും
അങ്ങനെയോരോ വായനയിലും
നമുക്കതോരോ പുതു പ്രണയകവിതകൾ.

അദ്ധ്യാപകൻ

അക്ഷരമായൊര-
ക്ഷയപ്പായസ-
മെന്നിലക്കുമ്പിളിൽ
നിറച്ചെന്നദ്ധ്യാപകൻ
പക്ഷിതന്നോമൽ
കുഞ്ഞി
ലെന്നപോ-
ലെന്നിലും
നിറഞ്ഞു കവിയുന്നു

 

ആ മഴയുടെ പേരു നാം മറന്നുപോയി ......................................................................



ആ മഴയുടെ പേരു നാം മറന്നുപോയി
ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പല -
പകലുകളിൽ നാമതു കൊണ്ടിരുന്നു
അന്നേരം ആരുമറിയാതെ എപ്പോഴും
നമ്മുടെ ചുണ്ടുകൾ വിറച്ചിരുന്നു
വിറച്ച വാക്കുകൾ പനിച്ചിരുന്നു
പല പല കഥകൾ നാം പുതച്ചിരുന്നു
പുതച്ച കഥകളിൽ ജീവിച്ചിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
ഓരോ ദിനത്തിലുമോരോ മഴത്തുള്ളി
നമ്മിൽ നിന്നെങ്ങോ പറന്നുപോയിരുന്നു
മഴ തോർന്നതറിയാതെ നാളുകൾ
നമുക്കാർദ്രമായ തളിരുകൾ തന്നിരുന്നു
എന്നിട്ടുമേതോ രാത്രിയുടെ മറവിൽ
നമുക്കിടയ്ക്ക് നാമറിയാതെയൊരുവേനൽ
അടയിരുന്നുഷ്ണം വിരിഞ്ഞിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
വറ്റിയ നദിയിൽ പലനാൾ തിരഞ്ഞിട്ടും
ഇടയ്ക്കു കേൾക്കു മിടിമുഴക്കങ്ങളിൽ
പല കുറി തിരഞ്ഞിട്ടുമോർമ്മ വന്നില്ല


ആ മഴയുടെ പേരു നാം മറന്നുപോയി!

വെളിച്ചം

വെളിച്ചമേ
നിറമില്ലാത്ത തെളിച്ചമേയെന്നു
വിളിക്കുമ്പോഴേക്കും
വെളിച്ചം
പൊളിച്ചേഴു നിറങ്ങൾ
നിരത്തി വെക്കുന്നു 

ജലകണങ്ങൾ .
എന്നിലും
വെളിച്ചമുണ്ടതു 

പൊളിച്ചു നോക്കുന്നു
നിന്റെ കണ്ണീർ കണങ്ങൾ

ഒറ്റയ്ക്ക് ഒഴുകുന്ന അരുവിയിൽ

ഒറ്റയ്ക്ക് 
ഒഴുകുന്ന അരുവിയി
ആരെങ്കിലും വീണിരിക്കും 
അവളുടെ സൗന്ദര്യം 
അന്നേരം ഇളകി മറിയും 

ഒറ്റയ്ക്ക് വറ്റിയ 
അരുവിയിലൂടെ
ആരെങ്കിലും പോയിരിക്കും
അവളുടെ സൗന്ദര്യം 
അന്നേരം 
വിണ്ടു കീറും 

ഇല്ല



പൂക്കളുണ്ട് 
പൂക്കാലമില്ല.
കുട്ടികളുണ്ട് 
കുട്ടിത്തമില്ല.
വീടുണ്ട് 
വീട്ടുകാരില്ല.
ഓണമുണ്ട്
നല്ലോണമില്ല!



പാവം തിരകൾ!



.....................................
തീരത്തെത്താൻ
കുളിർക്കുപ്പായം തുന്നിയ
തിരകളെയൊന്നുപോലും
തീരം സ്വന്തമാക്കിയില്ല

പാവം തിരകൾ!

ഒറ്റ സ്പർശനത്തിൽ
ഒരു താളവട്ടം തീർന്നതിന്നോർമ്മയിൽ
 തിരയുടെ പുതു തലമുറകൾ
തീരത്ത് വരുന്നു.
 
അവയെത്രകാലമിനി
സ്നേഹം തിരഞ്ഞു
തീരത്ത് വീണു തകരും ?
............................................


മഴ ചിലപ്പോൾ



മഴ ചിലപ്പോൾ
നാമതിനിട്ട പേരുകളെയെല്ലാം തോല്പിച്ച് പെയ്യും
എന്നിട്ട് പുരപ്പുറത്തുകൂടെ
കിളി നടക്കുമ്പോലെ നടക്കും
മരത്തിൽ നിന്നും പൂ വീഴും പോലെ ചാടും
ഇറയത്തുകൂടെ മണ്ണിലേക്ക്
വലള്ളികളായ് പടരും

ദേഷ്യം വരുമ്പോൾ
വീട് എടുത്തു പുഴയിൽ കപ്പലാക്കിക്കളിക്കും
വീടിരുന്നിടത്ത് ഒരു പുഴ കൊണ്ടു വെക്കും
നിരത്തിൽ നീണ്ടു നിവർന്നു കിടക്കും
ഓർമ്മയിൽ ഒരു പൂച്ചയെപ്പോലെ
കോടമഞ്ഞ്‌ പുതച്ചു പതുങ്ങിയിരിക്കും
മഴ ചിലപ്പോൾ
നാമതിനു നല്കിയ പേരുകളെല്ലാം ഒഴുക്കിക്കളയും
എന്നിട്ട് നമ്മുടെ മുൻപിൽ
തെരുവു സർക്കസ്സുകാരിയായ് കൈനീട്ടും
നാം നോക്കി നില്ക്കെ കിണറ്റിൽ ചാടും
എന്നിട്ട് ഇട വഴിയിലൂടെയോ
അടുക്കലയിലൂടെയോ പുറത്തിറങ്ങും
മഴ ചിലപ്പോൾ
നമ്മുടെ വേദനയിൽ ഒരു മരം നടും
അതിന്റെ ഇലകളിൽ നിന്നും
നമുക്ക് സന്തോഷം പച്ച നിറത്തിൽ തരും
മഴ ചിലപ്പോൾ
മരത്തിൽ നമ്മുടെ വേദന തൂക്കിയിടും
മഴുകൊണ്ട് കഴുകിയാലും തീരാത്ത വേദന .
അപ്പോൾ നാം പുതിയ പേരുകൾ തിരയും
അതിലൊന്നുമൊതുങ്ങാതെ
അപ്പോഴും മഴ പെയ്യും
മൗനവും മനസ്സും തകർത്തും
നിർമ്മിച്ചും നിലവിളിച്ചും ചിരിച്ചും
പെയ്തു കൊണ്ടേയിരിക്കും
..........................................മുനീർ അഗ്രഗാമി ...............

പറന്നിറങ്ങുന്നത്




മുതിർന്നവരുടെ മരണത്തോടൊപ്പം
പറന്നുപോയ സമാധാനം
തിരിച്ചുവരാൻ വേണ്ടി
ബാക്കിയായ കുഞ്ഞുങ്ങൾ
സ്വപ്‌നങ്ങൾ കൊണ്ടുണ്ടാക്കിയ കൂട്ടിലും
മരണം വന്നിരുന്നു

ബോംബിന്റെ ചിറകിൽ
അതു പറന്നിറങ്ങുന്നത്
ആളുകൾ  നോക്കിനിന്നു

അവരുടെ ഉള്ളിൽ നിന്നെന്ന പോലെ
അത് വീണ്ടും വീണ്ടും പറന്നിറങ്ങി

ഇനി സ്വപ്നമുണ്ടാവാൻ
കുഞ്ഞുങ്ങളുണ്ടാവണം
കുഞ്ഞുങ്ങളുണ്ടാവാൻ
സ്വപ്നങ്ങളും.
 ..................................................................................

നിറങ്ങൾ



.........................................
കമ്മൂണിസ്റ്റ് പച്ച നിറഞ്ഞ വഴിയിൽ
ഒരു പച്ച മനുഷ്യനായിരുന്ന്
ഞാൻ പുല്ലരിയുന്നു

ചെമ്പരുത്തി അതിരിടുന്ന പറമ്പിൽ
കെട്ടിയിട്ട എന്റെ പശു
ചുവന്ന ചെമ്പരത്തിപ്പൂക്കൾ തിന്നുന്നു

എന്റെ വല്ലത്തിൽ പച്ചപ്പുല്ല് ധാരാളം
ആലയിൽ നിന്നേ അത് കൊടുക്കൂ
മഞ്ഞ നിറത്തിലുള്ള ഉണക്കപ്പുല്ലും
അവിടെ ധാരാളം
ഇടയ്ക്ക് എന്റെ പശു അതും തിന്നും
 
അതിന്റെ പാലിന് എന്തു വെളുപ്പ്!
മനുഷ്യന്റെ പല്ലിനെക്കാളും വെളുപ്പ്
 .........................................................

രണ്ടു പൂച്ചക്കുട്ടികൾ

ഇരുളൊരു പേടി പടർത്തും കാടായ്
ഇടവഴി കയറി വരുമ്പോൾ
ഇരുളിൽ ഏകാന്തതയ്ക്കൊപ്പം
ഇരയെ തിരയുന്ന തിളക്കങ്ങൾ
ഇലകൾക്കിടയിൽ ഇളകുന്ന
ഇതളായ് മിന്നാമിന്നി പ്പൂവുകൾ
ഇടയ്ക്ക് നാട്ടുവെളിച്ചം  നോക്കുമ്പോൾ
ഇമ്പമേറും രണ്ടു പൂച്ചക്കുട്ടികൾ  ! 
 

കുഞ്ഞേ...

കുഞ്ഞേ
പീഡനകാലത്തിൽ
നീ തീ കൊണ്ടു നടക്കുന്നു
നിന്നെക്കുറിച്ചുള്ള
തീയെന്നെയും കൊണ്ടു നടക്കുന്നു


കടപ്പുറം കളി
...................................
മഴയ്ക്കൊപ്പം
മണൽപ്പരപ്പിൽ
നീ കളി തുടങ്ങിയോ കടലേ

മഴ വന്നപ്പോൾ
മഴയ്ക്കു കളിക്കുവാൻ ഞങ്ങൾ
കളി നിർത്തിപ്പോന്നതാണേ

ബോളും ബൂട്ടും
നനയാതിരിക്കു വാൻ
ഞങ്ങളെടുത്തു വെച്ചതാണേ

ബോളു കാണാതെ  നീ
കലിയടങ്ങാതെ
തിരകൊണ്ട്ഫ്രീകിക്കെടുക്കുന്നോ

എന്റെ വീടും തെങ്ങും
വേദനകളും നിന്റെ കിക്കിൽ
ഗോൾ പോസ്റ്റിലെത്തിയോ

 നീ കളി തുടങ്ങിയാൽ
ഏഴല്ല; ഏഴായിരം ഗോളിനു
ഞങ്ങൾ തകരും !

 ...................മുനീർ അഗ്രഗാമി ...







മഴത്തുള്ളിയിൽ

വീഴുന്ന മഴത്തുള്ളിയിൽ
മിന്നുമൊരു വെയിൽത്തുള്ളി
ജീവിതം കാണിക്കുന്നു