മോഹം

നാം നടത്തം പഠിച്ച മണ്ണി
നാം നടക്കുവാ മടിച്ച പകലി
നാം നടന്നുപോയ വഴിക
നമ്മെക്കാളും മാറിപ്പോയ്

കാറിലേസിയി
 കാറ്റും വെയിലും മഴയുമില്ലാതെ
കലമ്പിപ്പോകും ഋതുക്കളെയറിയാതെ
ഞാനും നീയും  
മറന്നതൊക്കെയും
അടുത്തു വന്നിങ്ങനെയോരോന്നു പറയുന്നു,
കുന്നു കയറുവാനൊരു മോഹം
ഇടവഴിയിലൂടെ ഒടുവാനൊരു മോഹം
ഒതുക്കു കല്ലുക 
 ചവിട്ടിക്കയറുവാനൊരു മോഹം
പാറക്കെട്ടി മുകളി  
നിന്നും നിന്നെവിളിക്കുവാനൊരു മോഹം



നാമൊന്നു തൊടുമ്പോൾ




മരത്തി നാം 
പച്ചയായ്  
പച്ചമരത്തിൽ നാം  
കൊത്തിവെച്ച സന്തോഷങ്ങ
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ് 
പിരിഞ്ഞ വേദനയി !

നാം കണ്ണുപൊത്തിക്കളിച്ചതിന്റെ 
ർപ്പുമാനന്ദവും
ഇപ്പോഴുമുണ്ടാവും
ഇളകുമിലച്ചാർത്തായതിന്റെ കണ്ണീരി!

വാതിലും ജനാലയും  
നാമൊന്നു തൊടുമ്പോൾ 
കരയുന്നതെന്തിനെന്നിപ്പോ  
മനസ്സിലായോനിനക്ക് ?

സ്നേഹിത


സ്നേഹിച്ചിരുന്ന പുഴ  
പാതിവഴിയി നിന്നു
സ്നേഹം  
കവിഞ്ഞൊഴുകുമെന്നു കരുതി
സ്നേഹം ഒഴുകിയതേയില്ല
സ്നേഹിതയെന്നിനി 
 പുഴയെ വിളിക്കില്ല!

-ഗുണ്ടകൾ-


കാഷ്വാലിറ്റിയിലെ നിലവിളികൾ
വായ്‌ തുറന്ന് ഞങ്ങളുടെ
ചെറിയ നിലവിളികൾ വിഴുങ്ങി

ഞങ്ങൾ എല്ലുപൊട്ടിയും
പല്ലു കൊഴിഞ്ഞും
രക്തത്തിന്റെ നിറം നോക്കിയും
മുഖത്തെ വെട്ടുകളെണ്ണിയും
വാർഡിൽ കിടക്കുകയായിരുന്നു

ആ വലിയ നിലവിളിയിൽ
വലിയ ഗുണ്ടകളായിട്ടും
ഞങ്ങൾ ചെറുതായി ;
വലുതായി ഉടഞ്ഞു

ഇനി അവർ ആ കുഞ്ഞിനെ
ശവക്കോട്ടയിലേക്ക് എടുക്കും
നടത്തം പഠിച്ചു തുടങ്ങുമ്പോഴേക്ക്
അതിനെ ആരാണ്
വെള്ളപുതപ്പിച്ചു കിടത്തിയത് ?

ആസ്പത്രി ഒരമ്മയായി തേങ്ങി വിറച്ച്
വിയോഗത്തിന്റെ വിലാപമായി

ആ കരച്ചിലിൽ ഞങ്ങളുടെ
ഞങ്ങളുടെ വായ്ത്തലകളും
തലകൊയ്യുന്ന വാളും
തുരുമ്പെടുത്തു

പുറത്ത് വാർത്തകൾ മിന്നി
മാദ്ധ്യമങ്ങൾ അവളെ
ഓരോ കഷണമാക്കി
ശവക്കുഴിയിലേക്കെറിഞ്ഞു

കാഴ്ചക്കാർ മെല്ലെ പറഞ്ഞു ,
രണ്ടു വയസ്സുകാരി പ്രസവിച്ചിരുന്നെങ്കിൽ
അതൊരു റെക്കോർഡായേനെ!

ഗൾഫ് .....ഗൾഫ്



ഇനിയെന്നു വരുമെന്നു  
മക ചോദിച്ചില്ല
മക ഇനിവരുമ്പോ 
ലാപ്ടോപ് കൊണ്ടുവരുമോ എന്നു ചോദിച്ചു
അവന്റെ  അമ്മ
 അടുത്ത വരവിനു അവളുടെ മാല 
 പുതുക്കമെന്നും പറഞ്ഞു
അമ്മ  
ഒരു കമ്പിളി കൊടുത്തയക്കാ പറഞ്ഞു
പെങ്ങ  
അമ്പതു പവനില്ലാതെ പടിയിറങ്ങില്ലെന്നു പറഞ്ഞു
അച്ഛ വീടൊന്നു പുതുക്കണമെന്നും

ഇനി വരേണമോ  എന്ന് 
 അവ അവനോടു ചോദിച്ചു
വിമാനമെത്തി
അവ മെല്ലെ നടന്നു