ഉറക്കം വരാതെ


പക  
പരാതി പറയാതെ പോയ വഴിയി
നാം കുറേനേരം നിന്നു

കടക്കാറ്റ് 
 നമുക്കിടയി വന്നിരുന്നു
നിന്റെ  പരാതി കേൾക്കുന്നതിനിടയ്ക്ക്
അതറിഞ്ഞില്ല ,
കാറ്റ് തിരിച്ചുപോയി .

വേദനകളി നോക്കി നില്ക്കെ 
 നമുക്കുമുകളി
ആകാശം വരച്ച ചിത്രം നാം ണ്ടില്ല

മുറിവുക തൊട്ടു നോക്കെ
തിരകളി നമ്മെ തിരഞ്ഞു 
 ഞ്ചരിക്കുന്ന സന്തോഷവും
നാം അറിഞ്ഞില്ല

രാത്രിയും പകലും കടന്നുപോകുന്നു
നാം ഒരു കപ്പ സ്വപ്നം കാണുമെന്നു കരുതി
ഉറക്കം വരാതെ കിടന്നുരുളുന്നു.

കുഞ്ഞു കണ്ണുകൾ


മഴ കാണുവാൻ
വിത്തിൽ നിന്നുമെത്തിനോക്കുന്നു
കുഞ്ഞു കണ്ണുകൾ !

ആമേൻ

-

ഒരു പൂവിൽ നിന്നും
മറ്റൊരു പൂവിലേക്ക്
അതാ ഒരു വണ്ട് പോകുന്നു

ദൈവമേ
അവൻ എന്തിനുള്ള പുറപ്പാടാണ് ?
അവൻ അതിന്റെ കാമുകനാണോ
ജാരനാണോ ?

രണ്ടു പേരും
 അവനെ കാത്തിരിക്കുകയാണോ ?
അവൻ അവർ വിളിക്കാതെ
അവൻ അവരുടെ സ്വകാര്യതയിൽ
പരന്നിറങ്ങുകയാണോ ?

അല്ല
അവൻ മൂന്നാമത്തെ പൂവിലും
നാലാമത്തെ പൂവിലും
ചെന്നിരിക്കുന്നു

അന്നേരം
മഠത്തിന്റെജനാലയിലൂടെ
ഒരു വെളുത്ത പൂച്ച
പൂന്തോട്ടത്തിലേക്ക്  ചാടി ഓടിപ്പോയി
ആ പൂച്ച അച്ചന്റെ ളോഹ ഇട്ടതായി
അവർക്കു തോന്നി



ദൈവമേ
ഏതു നിമിഷത്തിലാണ്
ഈ മഠത്തിന്റെ മുറ്റത്ത്
എനിക്ക് പൂന്തോട്ടമുണ്ടാക്കാൻ തോന്നിയത്

അല്ല
എന്നെകൊണ്ട്
നീ തോന്നിപ്പിച്ചത് ?

അനന്തരം
ലഭിച്ച വെളിപാടിനാൽ
തനിക്ക് കർത്താവിന്റെ മണവാട്ടിയാകാൻ
പറ്റില്ലെന്നറിഞ്ഞ്
കന്യാസ്ത്രീ,
അമ്പതു കഴിഞ്ഞവർ, 
ഉടുപ്പൂരി  ആത്മകഥയെഴുതി

എല്ലാവരും
നെഞ്ചത്തു കുരിശു വരച്ചു
അവർക്കു വേണ്ടി പ്രാർത്ഥിച്ചു 
ആമേൻ !

പെണ്‍കുട്ടി യുടെ പ്രാർത്ഥന


പെണ്‍കുട്ടി
പ്രാർത്ഥിക്കുകയായിരുന്നു ,

കവിതകളുടെ രാജാവേ
കടലും കാടും പൂക്കളും
അങ്ങയുടെ കവിതയാകുന്നു
 
ഞാനും ഞാറ്റുവേലയും
നന്ത്യാ വട്ടവും നാരങ്ങയും
അങ്ങയുടെ കവിതയാകുന്നു
നിന്റെ  കവിതവായിച്ചവ  
അവ വീണ്ടും വായിക്കുന്നത്
അസൂയയോടെ ഞാ ണ്ടു .

എന്നിട്ടും എന്നെ ആരും
മറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
 
അവന്റെ മൊഴികളി  
നീയെനിക്ക് ദൈവമായിരിക്കും
ദൈവമേ !