പ്രണയത്തെ കുറിച്ചുള്ള എസ് .എം .എസ് കവിതകൾ





നിന്നിലേക്കുള്ള വഴി
പൂവുകളിലൂടെയാണ്
വസന്തമതു കാണിച്ചു തന്നിട്ട്
നൂറ്റാണ്ടുകളായി
അതുകൊണ്ടാണ്
ഓരോ പൂവിലും
നീയുണ്ടെന്ന്
എനിക്കു തോന്നുന്നത് 
 
 
      • ചുണ്ടുകൾ
        ചുണ്ടുകളിലെഴുതുമ്പോൾ
        പ്രണയം
        കവിതയാവുന്നു 

      •  
ഇലപൊഴിഞ്ഞു തളരുമ്പോൾ
മെയ്മാസം 
മെയ്‌ഫ്ലവറിനെ വിളിക്കുമ്പോലെ
നീയെന്നേയും വിളിക്കുക
ചിലപ്പോൾ
ഞാനൊരു പൂക്കാലമായേക്കും



      • നിന്നിൽ നിന്നും
        പറന്ന കിളികളെ 
        കാത്തിരിക്കുന്നു
        എന്റെ ചില്ലയിലെ 
        മൂത്ത ഫലങ്ങൾ
        •   
നാം
ഒരുമിച്ചിരുന്ന്
ഒന്നാകുവാൻ
തണുപ്പു മാറ്റുന്ന
രണ്ട് ഐസ്ക്രീമുകൾ
        • ഉമ്മകൾ കൊണ്ടു തുന്നിയ
          ജീവിതമെടുത്തുടുക്കുവാൻ
          പ്രണയകാലം
          നമുക്കുമ്മകൾ തരുന്നു 
        •  
നീ വിമാനം ഞാനാകാശം
ആരൊക്കെയോ നിന്നിൽ
വന്നി രിക്കുന്നു
നീ എന്നിലൂടെകടന്നുപോകുന്നു
നീ എന്റേതാണെന്നു
വിചാരിക്കുമ്പോഴേക്ക്
നീ എവിടെയോ പറന്നിറങ്ങുന്നു 
      • നിന്നിലേക്കുള്ള തോണിയിൽ
        ഞാനും നിലാവും മാത്രം
        അക്കരെയെത്തുമ്പോൾ
        ഞാനീ നിലാവുപേക്ഷിക്കും
        നീ നിലാവാകുമെങ്കിൽ 
          
      •  
നീയില്ലെങ്കിൽ
എനിക്കു നിഴലില്ല
നിഴലറിയുന്ന നിലാവുമില്ല 

      •  
എല്ലാ വിലക്കുകളുടേയും
വിലാപങ്ങളുടേയും
മുള്ളുകൾക്കിടയിൽ നിന്നും
എന്റെ വെളിച്ചം കുടിച്ച്
നീ പൂക്കുന്നു :
ഇതളുകളിൽ
വേദനയുടെ
പുഴുക്കളരിക്കുന്നുണ്ടെങ്കിലും
      •  




നിന്റെ 
മിന്നൽവെളിച്ചത്തിലെന്റെ
മഴത്തുള്ളികൾ 
നൃത്തം പഠിക്കുന്നു

      •  

നമുക്കൊരു 
പുഴയായ് 
വറ്റാതിരിക്കണം
വരാനുള്ളവർക്ക് 
കുടിനീരേകുവാൻ 
      •  

അകന്നിരുന്നിട്ടും
അന്യജാതിമരങ്ങളുടെ വേരുകൾ
പങ്കുവെക്കുന്നു
പ്രണയജലരഹസ്യം


      •    

വീട്ടിൽ




അടച്ചിട്ട ജനലും വാതിലും
തുരുമ്പു പിടിച്ച  
മനസ്സു കൊണ്ടു
തുറക്കുവാ വയ്യാതെ
വേദന വേവുമടുക്കളയായ്
വിഷാദരായ് 
വിഹ്വലരായ് നാം
കള്ളനെപേടിച്ചിരിക്കുന്നു

കൂട്ടിൽ




പറന്നുപോയ കാറ്റി
ഞാ മറന്നുപോയ  
പറക്കലി സ്പർശം

ഇനി കൂടു തുറക്കുവാ 
 ആരും വരേണ്ട
പുറത്ത് പുതുമഴ  പെയ്താലും 
 പൂരക്കളി  നടന്നാലും
വെടിയൊച്ചക നിറഞ്ഞാലും
എനിക്കൊന്നുമില്ല 

കൂട്ടിൽ  
കൂട്ടിനൊരു മൊബൈ മതി
ജയി ജീവിതം തന്നെ 
 ജനജീവിതം സഖേ 

...മാർച്ചിലെ ആ പരീക്ഷകൾ...


മാഷ്‌
മാർച്ചുപോലെ
തിളച്ചു നോക്കുന്നുണ്ടായിരുന്നു
 
മനസ്സ്
ചക്കരമാവിലോ 
കൊന്നപ്പൂവിലോ
വെച്ചുമറന്നതെന്നോർക്കുകയായിരുന്നു

സമയം പോകുകയായിരുന്നു
പരീക്ഷ കഴിഞ്ഞതറിഞ്ഞതേയില്ല.

വെയിലിനൊപ്പം
ചാടിയോടിച്ചെന്നുനോക്കുമ്പോൾ 
വെള്ളരിപ്പാടത്തുണ്ടായിരുന്നു
വെള്ളരിപ്പൂവിലായിരുന്നു.

ഈ പരീക്ഷയുടെയൊരു കാര്യം 
അതുപോലും ഒർമ്മിപ്പിച്ചില്ല!  



 

ഹൈക്കു -പ്രകടനം-


കടം
പ്രകടം
പ്രകടനം
പ്രകടന പത്രിക
പ്രകടനം
പ്രകടം
കടം

തളരാതിരിക്കുവാൻ

തളരാതിരിക്കുവാൻ 
നിരന്തരം വായിക്കണം
ദൂരത്തെയും 

സ്വപ്നത്തെയും
കറുപ്പിനെയും

വെളുപ്പിനെയും
വിശ്രമത്തെയും

വേദനയെയും
വേടനെയും കിളിയെയും
ക്ഷീണമില്ലാതിരിക്കുവാൻ

മലയാളത്തെയും

വിലയിലെ ഗണിതമാറിയാതെ

വിലയിലെ ഗണിതമാറിയാതെ
വയസ്സായ ചാരുകസേരയിൽ
മക്കൾ വിലപേശുന്നതും കണ്ട്
ഉള്ള വിലയും പോയിരിമ്പോൾ
ഭാരം ആത്മാവിനു തന്നെ,യറിയു
ന്നതിറക്കി വെക്കുവാൻ മുകുന്ദാ
നിനക്കും വിലതരണമെന്നുമതിനാൽ
നിന്നമ്പലം വളർന്നു പുലരുമെന്നും.

ഹൈക്കു- മഞ്ഞു തുള്ളി


മഞ്ഞു തുള്ളിയിൽ നിന്നും
പ്രപഞ്ച നയനങ്ങൾ
എന്നെ നോക്കി സുഖിക്കുന്നു

...ഞാനെന്ന ഉണക്ക മരം...


വറ്റിപ്പോയ പുഴകളെല്ലാം
എന്റെ ഉള്ളിലുണ്ട്

വേദനിക്കുമ്പോൾ
കണ്ണീരിലൂടെ അവ ഇറങ്ങി വരും

തപിച്ചു പൊള്ളുമ്പോൾ
വേനലവയെ ഉപ്പുകലക്കി
ഒരു മഹാസമുദ്രമാക്കും

വേറുതെയിരുന്നാലും
ഇറങ്ങി നടന്നാലും
അസ്വസ്ഥതയോടെ പിടഞ്ഞാലും
ഉറങ്ങിപ്പോയാലും
ഉടലിലവ തിരയടിക്കും

ആ തിരയിൽ കുളിച്ച്
പകച്ചു നിൽക്കുന്നു
മഴയെ തിരഞ്ഞു മടുത്ത
ഞാനെന്ന ഉണക്ക മരം

ഹൈക്കു- സുഖം


മഞ്ഞു തുള്ളിയിൽ നിന്നും
പ്രപഞ്ച നയനങ്ങൾ
എന്നെ നോക്കി സുഖിക്കുന്നു


പോവേണ്ടൊരു മഴയും

വേണ്ട, യാത്രാ മൊഴി പറയേണ്ട  
പോവേണ്ട ,
പോവേണ്ടൊരു മഴയും
കണ്ണിലും മണ്ണിലും പെയ്യട്ടെ 

 
പെണ്ണിലൊരു കടലായും
മണ്ണിലൊരു പെണ്ണായും
നിറഞ്ഞു പെയ്യട്ടെ 

 
അതിൻ നേർത്ത ചാറ്റലിൽ
ഞാനെന്റെ
തപിച്ച മൗനം കഴുകട്ടെ

 
മഴയിലിറങ്ങട്ടെ
മാനമറിയാതൊരു
തുള്ളിയായതിൽ ലയിക്കട്ടെ

പുലർകാലമേ പോ ....





രാത്രി ഇതാ പോകുന്നു
 
അവൾ
മഞ്ഞുപെയ്യുന്ന വിരലുക കൊണ്ട്
എന്നെ കെട്ടിപ്പിടിച്ചപ്പോ
വിടർന്ന പൂക്കാലം വാടുന്നു

കിടക്കയി, 
ചുളിവുകളുടെ
ഇതളുകളി  
വേദന കിടന്നുപിടയുന്നു

കൂരിരുൾപ്പുതപ്പുകീറി
വെളിച്ചമെന്നെ  
പുറത്തെടുത്തു കുടയുന്നു

പുലർകാലമേ പോ ....