രാത്രിച്ചുഴി




വെറുതെ
വെളുക്കാ നോക്കേണ്ട
കറുപ്പാണ് യുവത്വം

കറുപ്പി കലങ്ങി മറിയും
രാത്രിച്ചുഴിയാണത്

യാമങ്ങ 
വേഗം തീരവേ
പക്വതയുടെ
വെളുത്ത വരകളുമായ്
മുടിയിഴകളി
പുലരിക്കതി വരും

നേരം വെളുക്കും ;
കറുത്തതൊക്കെയും
വെളുത്തുകാണും

പിന്നെ 
 കറുത്ത വരകളെത്ര വരച്ചാലും
ശരിയാവില്ല, ശരിയാവില്ല.

-പാവങ്ങൾ-




അവ
അത്രയ്ക്ക് തണുത്തിരുന്നില്ല

ഐസ് ക്യൂബുക ണ്ടിരുന്നില്ല

അലിഞ്ഞുതീരാ
 മോഹിച്ചിരുന്നില്ല
 
എന്നിട്ടും
കുളക്കടവിലെ
സ്പർശത്തിന്റെ നേർത്ത ചൂടി
ഉരുകിപ്പോയി

- വെറുതെ വിടുന്നവർ -




വെറുതെ വിടുന്നവ
വെറുതെ പോവുകയില്ല

പിടികൂടിയ അന്നുമുതലുള്ള
പീഡനങ്ങ ചേർത്തുവെച്ച്
പിടിച്ചവന്റെ  മനസ്സുകത്തിച്ചേ  
അവർ പോകൂ
 
പുതിയ ഒതുക്കുകല്ലുക പാകി
അവ പഴയവഴി വീണ്ടും  നടക്കും

അവരങ്ങനെ
സ്വന്തം വീട്ടിലെത്തും
നാട്ടിലെത്തും

നാട്ടിലുള്ളവക്കന്നേരം ഒന്നേ  പറയാനുള്ളൂ ,
അവരിനി വരും പാതക
നന്നായിരിക്കട്ടെ
നന്നായിരിക്കട്ടെ

വിധി


....വിധി....

നിയമം 
തെളിവിന്റെ  കാലുകളി
ആമയെപോലെ  
ഞ്ചരിക്കുന്നു

അതുകൊണ്ടു   
കരയിലും വെള്ളത്തിലും
തോന്നുംപോലെ  
വിധി പ്രത്യക്ഷപ്പെടാം

വിധിഹിതമറിയാത്ത  
 പാമര നാം
വിധിപോലെ
നടക്കട്ടെയെല്ലാമെന്നാശ്വസിച്ച്
ആമയെ കൗതുകത്തോടെ നോക്കും
വല്ലാത്ത  സൃഷ്ടിയെന്ന് ആശ്ചര്യപ്പെടും!

നീതി അപ്പോഴും ആഴക്കടലിൽ 
ഏതോ ചിപ്പിക്കുള്ളിൽ
ഉറങ്ങുകയായിരിക്കും 

....മഞ്ഞുകാലത്തെ അമ്മ.....


....മഞ്ഞുകാലത്തെ  അമ്മ.....

രാത്രിയുടെ തണുത്തവഴികളി
മരവിച്ചുപോയ സങ്കടങ്ങ
അമ്മയുടെ കണ്ണി നിന്നും
വീണുപരക്കുയായിരുന്നു

നക്ഷത്രങ്ങ മറച്ച് ആകാശം
പനിച്ചു കിടക്കുകയായിരുന്നു

മരങ്ങ
 ചില്ലകളൊടിഞ്ഞിട്ടും
നിലത്തു  വീഴും മുൻപേ
മഞ്ഞിനെ പിടിക്കാ 
 നോക്കുകയായിരുന്നു

നമുക്കറിയാത്തൊരനുഭവം
അമ്മയുടെയും ഇരുട്ടിന്റെയും
കണ്ണിൽനിന്നും പുറത്തുചാടി
നിലത്ത്  വീഴുകയായിരുന്നു

രാവും രാക്കിളികളും 
കേഴുകയായിരുന്നു  

മക വന്നിട്ടുണ്ടാവില്ല
അവളെവിടെപ്പോയെന്നു
നമുക്കറിയില്ലല്ലോ!