.....ലയലഹരി.......


.....ലയലഹരി.......

ഞാട്ടിപ്പാട്ടിന്നീണം
നേർത്തുപോകും വഴി
കാട്ടിത്തരുന്നൂ; 
പാടമൊരു പച്ചക്കട

വരമ്പിലൂടെ
ഇളവെയിലേറ്റു നീന്തവേ
ഇരമ്പിയെത്തുന്നൂ;
വേഗമില്ലാതൊരു കാറ്റ്

ആകാശം നോക്കി 
ചിറകിളക്കി 
പറക്കാൻ ശ്രമിക്കുന്ന തെങ്ങുകൾ 
അടുത്തേക്കു വിളിക്കുന്നൂ,
  

പച്ചത്തിരകളി സ്നാനം ചെയ്ത്
മനസ്സുകഴുകി ശുദ്ധിയാകുവാ
ഒച്ചയില്ലാതീവഴി വരൂ
 
ലയലഹരിലൊരു 
കുഞ്ഞു തത്തയാവുക
പാറുക,  
തെങ്ങോലയിലിരിക്കുക 
തേങ്ങാതെ 
തുളുമ്പാതെ ...

സത്യം


............സത്യം.......

സത്യം നമുക്കുള്ളി  
കിടന്നു തിങ്ങുമ്പോ
 
ചിലപ്പോ പാറക്കല്ലുപോലെ
ഉറച്ച ഉടലുള്ള ഏറുകളായ്
മറ്റുള്ളവരി പതിക്കും

ചിലപ്പോ 
 അനാഥമായ് പറന്നുപോകും

ചിലപ്പോ  
നെഞ്ചിലാഞ്ഞു കൊത്തും

സത്യം ചിലപ്പോ
 മറ്റുള്ളവരെ
നമ്മിൽനിന്നും പറിച്ചെറിയും

എങ്കിലും  
സത്യസന്ധമായ്  
നാം പറഞ്ഞതത്രയും
സത്യമാകാതിരിക്കില്ല

-പ്രവാസം -


-പ്രവാസം -

കാട്ടറബികളേ കടൽക്കുതിരകളേ
പറാവുകാരേ തടവുകാരേ

നാട്ടിലേക്കുള്ള വഴി മറന്നവരേ
മണൽക്കാറ്റായലഞ്ഞവരേ

നാട്ടിലേക്കുള്ള വെളിച്ചം കാണാ
ന്റെ കണ്ണു തുറക്കുന്നു
 
നാട്ടിലെ ഓരോ പകലും
ഓരോരോ പൂക്ക വിടരുന്ന മരമായ്
രക്തത്തിലിപ്പോഴും വളർന്നു നിൽക്കുന്നു

ഓരോ രാത്രിയും  
ഓരോരോ നക്ഷത്രങ്ങളായ്
ഓരോ കോശത്തിലും ഉദിച്ചു പൊങ്ങുന്നു

നാട്ടിലെത്തണം
നാട്ടുവഴികളിലൂടെ നടക്കണം.

ജയിൽക്കൊട്ടാരമേ  നീ പൊളിഞ്ഞുവീഴുമോ ?
ജയിൽജീവിതമേ നീ ആവിയായി പോകുമോ ?

...........അഭയാർത്ഥി..........


...........അഭയാർത്ഥി..........

ഓരോ അഭയാർത്ഥിയിലും
ജീവിക്കുന്ന ഒരു ശ്മശാനമുണ്ട്.

കലാപം തിന്നവരുടെ എല്ലുക
മറവുചെയ്യാനാളില്ലാതെ
അവിടെ ചിതറിക്കിടക്കുന്നു.

വംശീയതയും 
 ർഗ്ഗീയതയും
പിടികൂടിയ കുഞ്ഞുങ്ങ
കുട്ടിക്കാലത്തിന്റെ ചിത ത്തിക്കുന്നു
 
തമ്മി തല്ലിമരിച്ചവരുടെ
ർമ്മ 
 മീസാ കല്ലുകളി
മരിക്കാനുള്ളവരെ  
കാത്തിരിക്കുന്നു