ആമേൻ

-

ഒരു പൂവിൽ നിന്നും
മറ്റൊരു പൂവിലേക്ക്
അതാ ഒരു വണ്ട് പോകുന്നു

ദൈവമേ
അവൻ എന്തിനുള്ള പുറപ്പാടാണ് ?
അവൻ അതിന്റെ കാമുകനാണോ
ജാരനാണോ ?

രണ്ടു പേരും
 അവനെ കാത്തിരിക്കുകയാണോ ?
അവൻ അവർ വിളിക്കാതെ
അവൻ അവരുടെ സ്വകാര്യതയിൽ
പരന്നിറങ്ങുകയാണോ ?

അല്ല
അവൻ മൂന്നാമത്തെ പൂവിലും
നാലാമത്തെ പൂവിലും
ചെന്നിരിക്കുന്നു

അന്നേരം
മഠത്തിന്റെജനാലയിലൂടെ
ഒരു വെളുത്ത പൂച്ച
പൂന്തോട്ടത്തിലേക്ക്  ചാടി ഓടിപ്പോയി
ആ പൂച്ച അച്ചന്റെ ളോഹ ഇട്ടതായി
അവർക്കു തോന്നി



ദൈവമേ
ഏതു നിമിഷത്തിലാണ്
ഈ മഠത്തിന്റെ മുറ്റത്ത്
എനിക്ക് പൂന്തോട്ടമുണ്ടാക്കാൻ തോന്നിയത്

അല്ല
എന്നെകൊണ്ട്
നീ തോന്നിപ്പിച്ചത് ?

അനന്തരം
ലഭിച്ച വെളിപാടിനാൽ
തനിക്ക് കർത്താവിന്റെ മണവാട്ടിയാകാൻ
പറ്റില്ലെന്നറിഞ്ഞ്
കന്യാസ്ത്രീ,
അമ്പതു കഴിഞ്ഞവർ, 
ഉടുപ്പൂരി  ആത്മകഥയെഴുതി

എല്ലാവരും
നെഞ്ചത്തു കുരിശു വരച്ചു
അവർക്കു വേണ്ടി പ്രാർത്ഥിച്ചു 
ആമേൻ !

പെണ്‍കുട്ടി യുടെ പ്രാർത്ഥന


പെണ്‍കുട്ടി
പ്രാർത്ഥിക്കുകയായിരുന്നു ,

കവിതകളുടെ രാജാവേ
കടലും കാടും പൂക്കളും
അങ്ങയുടെ കവിതയാകുന്നു
 
ഞാനും ഞാറ്റുവേലയും
നന്ത്യാ വട്ടവും നാരങ്ങയും
അങ്ങയുടെ കവിതയാകുന്നു
നിന്റെ  കവിതവായിച്ചവ  
അവ വീണ്ടും വായിക്കുന്നത്
അസൂയയോടെ ഞാ ണ്ടു .

എന്നിട്ടും എന്നെ ആരും
മറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
 
അവന്റെ മൊഴികളി  
നീയെനിക്ക് ദൈവമായിരിക്കും
ദൈവമേ !

-പുതു കടൽ-



ഊഴമെത്തും മുമ്പൂഴിതന്ന
ആഴമേറിയ വേദനയി
ഊളിയിട്ടൊരു പെരുംമീനായ്
പുതുകടലുചമയ്ക്കുന്നു നാം

ജലയുദ്ധം


തീവണ്ടിയി കുടിവെള്ളത്തിനായ്
കുപ്പിവെള്ളം വിറ്റു നടന്നവ
ജലയുദ്ധം വരുമെന്ന് നാം ർക്കിച്ചത്
കേൾക്കാതെ നടന്നുപോയി

ർക്കം മൂത്ത് അടിയായി
കുപ്പിവെള്ളം മറിഞ്ഞു
ജലവിൽപ്പനക്കാരൻ വീണ്ടും  വന്നു

ഒരു ബോട്ടി വാങ്ങി
ർച്ച അവനെ ക്കുറിച്ചായി
അവൻറെ ദേഹത്ത് ജലം കുറവുണ്ടോ  ?
അവ കുളിച്ചി ട്ടുണ്ടോ ?
അങ്ങനെ ർച്ച നീണ്ടു  ...

നമ്മുടെ ശരീരത്തി ജലം കൂടുതലായിരുന്നു
മനസ്സി നനവു കുറവായിരുന്നു
നാം മഴ കൊണ്ടിരുന്നില്ല
നാം പുഴയുടെ കുളിരറിഞ്ഞിരുന്നില്ല

നമുക്ക് കിണറ്റിലെ രുചി മനസ്സില്ലയിരുന്നില്ല
യാത്ര നമുക്ക് ഹരമായിരുന്നു , 
പക്ഷേ
നാം നമ്മുടെ പറമ്പിന്റെ  അതിര് ണ്ടിരുന്നില്ല
അതിരി നമ്മെക്കാത്തിരുന്ന കാട്ടുചെടികളെ
നാം തിരിച്ചറിഞ്ഞില്ല ....

യാത്ര കഴിഞ്ഞു ,
 നാം കുപ്പിക വലിച്ചെറിഞ്ഞു
പുതിയ വിഷയവും ർച്ചയും വന്നു
അവനെ നാം മറന്നു
നാം നമ്മുടെ തീ പുകയാത്ത അടുപ്പി
തീപ്പൊരിയാവാതെ കരിഞ്ഞുപോയ്.