എഴുത്തിൽ


എഴുത്തി  
വീണ പൂവുക
ഉയിർത്തെഴുന്നേൽക്കും
ജീവ തരും 
ജീവിതം തരും
എഴുത്തി വീണ പൂവുക  
വീണവായിക്കും
വീഴാതിരിക്കുവാൻ 
താങ്ങായിരിക്കും 



ഭൂമിയുടെ സാരികൾ


പരിസ്ഥിതി പ്രവർത്തകാ
തെരുവിൽ പ്രസംഗിക്കുന്നവനേ
പീഡനത്തെ കുറിച്ച്  വാതോരാതെ പുലമ്പുന്നവനേ 
ആ പച്ചസാരിയുടെ കാര്യം നീ മറന്നു

നീയും നിന്റെ ദുസ്സാസനൻ മാരും
വലിച്ചുകീറിയ ആ പച്ചസാരി

അതിന്റെ  കീറലുകൾ നിനക്ക് റോഡ്‌
നിന്റെ കാറുകൾക്ക് വഴി
എനിക്ക് തീരാമുറിവ് .

നീ ജെ സി ബി കൊണ്ടു വന്ന്
എന്റെ ഏറ്റവും ഉറപ്പുള്ള ചുവന്ന സാരിയും കീറി
അതിപ്പോൾ ഉപയോഗ ശൂന്യം 

കടപ്പുറത്ത്  ഉണക്കാനിട്ടിരുന്ന 
മഞ്ഞ സാരിയും
നീ കൊണ്ടുപോയി 

ഇനി എനിക്ക് സൂര്യൻ തന്ന  
വെയിലിന്റെ പുള്ളിസാരിമാത്രമേ
ബാക്കിയുണ്ടായിരുന്നുള്ളൂ
ഇപ്പോൾ അതു നീ വലിച്ചഴിക്കുന്നു
ചിരിക്കുന്നു 

പാഞ്ചാലിക്ക് അവരഞ്ചും കൃഷ്ണനും ഉണ്ടായിരുന്നു
എനിക്കാരുമില്ല
എന്നെ ഭൂമിയെന്നു വിളിക്കാൻ തന്നെ
നിനക്കിപ്പോൾ മടിയാണ്

പരിച


പരിചയം പരിചയാക്കുവാൻ
പരിചയം പോരാ  നമുക്ക്
പരിചയിച്ചതൊക്കെയും
പരികല്പിതമാം പരാജയം

പരിക്കുകൾ തീർക്കുവാൻ
പരിരക്ഷ പ്രാപിക്കുവാൻ
പരിചയരസം തന്നെ നമുക്കു
പരിമളവും പരികർമ്മിയും

രണ്ടു പൂച്ചക്കുട്ടികൾ


ഇരുളൊരു 
പേടിപടർത്തും കാടായ്
ഇടവഴികയറി വരുമ്പോൾ

     ഇരുളിൽ 
     ഏകാന്തതയ്ക്കൊപ്പം
     ഇരയെ തിരയുന്ന തിളക്കങ്ങൾ 

ഇലകൾക്കിടയിൽ
ഇളകുന്ന ഇതളായ് 
മിന്നാമിന്നിപ്പൂവുകൾ
 
     ഇടയ്ക്ക് 
     നാട്ടുവെളിച്ചം  നോക്കുമ്പോൾ
     ഇമ്പമേറും രണ്ടു പൂച്ചക്കുട്ടികൾ  ! 

ദൈവവും മനുഷ്യനും

നാക്കു നാന്നായാൽ വാക്കു നന്നാവും
വാക്കു നന്നായാൽ നോക്കു നന്നാവും
നോക്കു നന്നായാൽ 

ദൈവവും മനുഷ്യനും
ഒന്നു ചേർന്നൊരു കവിതയാകും
ആ കവിത വായിക്കാനാണ്
ശ്രീനാരായണ ഗുരു അമ്പലങ്ങളിൽ
കണ്ണാടി പ്രതിഷ്ഠിച്ചത്
അതിൽ
വിശ്രുതരൊക്കെയും നോക്കുമ്പോൾ
മുഖത്തു പറ്റിയപാടുകളിലവർ
അവർചെയ്ത ക്രൂരതകൾ കാണും
ഞെട്ടും ;കണ്ണടയ്ക്കും 

ഒട്ടകപ്പക്ഷിയാവും
എന്നിട്ട് ,
കണ്ണാടിയിൽ കവിതയും ദൈവവുമില്ലെന്നു കരയും

നമുക്കു പ്രവാസം


നാടുവിട്ടിട്ട്  
നാളേറെയായെങ്കിലും
നാളുതോറും  
നാടുതന്നെയുള്ളിലും 
നാക്കിലും
നാട്ടുരുചിയുടെയോർമ്മയിൽ
നാമുണരുന്നു
നാട്ടുപഴമയുടെ ജലം കുടിച്ച് 
നാം വളരുന്നു 
നാട്ടിലെയോർമ്മകൾ തിന്നു -
നാമുറക്കം വെടിയുന്നു
നാടുക പലതും  
നമ്മെ ചേർത്തൂ പിടിക്കിലും
നാമറിയുന്ന മണമൊന്നിനുമില്ല
നമ്മെനാമാക്കിയ 
നാട്ടുവെളിച്ചവുമവയ്ക്കില്ല  
നാളെ തിരിച്ചെത്തിയാ
നാട്ടുകാ നമ്മെ തിരിച്ചറിഞ്ഞില്ലെങ്കിലും
നാട് നമ്മെ കൈവിടില്ലെന്നൊരു 
നനുത്ത പ്രതീക്ഷ മാത്രം 
നമുക്കു പ്രവാസം തരുന്നു