തേക്കുമരം പറഞ്ഞത്




എല്ലാ പൂക്കളുമിലകളും കൊഴിഞ്ഞാലും
കാട്ടുതീയവയെ എരിച്ചാലും
പുതു ജീവിതത്തളിരുമായൊരുകാലം വരും
കാത്തിരിക്കുക ;
കാട്ടിലായാലും നാട്ടിലായാലും
തേക്കു പാട്ടിന്നോമ്മയിൽ മുങ്ങി
തേക്കുപോലുറച്ചൊരു മനസ്സുമായ്

കർഷകൻ




എല്ലാ നിലവിളികളും
നീതികേടുകളും
കൂട്ടിയിട്ടു കത്തിക്കുവാനാണച്ഛ
തീകൊളുത്തിയത്

കൂടെ അച്ഛനും കുടുംബവും
സ്വപ്നങ്ങളും കത്തി

വെന്തുപോയ ഞങ്ങ
അവശേഷിച്ച ർഷകരായി
ഇപ്പോഴും  
തേങ്ങ പൊളിച്ചു ജീവിക്കുന്നു

-ഒഴിവുദിനം -



നാം
ഒഴിവുദിനത്തിന്റെ  മുടിച്ചുരുളി
കുടുങ്ങിപ്പോയ മുല്ലപ്പൂവുക 
വിടർന്നതിന്നോർമ്മയും
മണവും പോയി
മഞ്ഞും  മഴയും വെയിലുമറിയാതെ 
ചുറ്റും പരന്ന കറുപ്പി  
അമ്പിളിക്കലപോലെ
സ്വയം പ്രകാശിക്കാതെ
സമയംപിടഞ്ഞുതീരുന്നതും  
ണ്ടിരിക്കുന്നു

- കാട്ടിലെത്തിയാൽ -



കാട്ടിലെത്തി , 
കാട്ടുപൂവുക
കവിത തന്നു സ്വീകരിച്ചു

കാതിലെത്തിയ പാട്ടുക
പ്രണയ ലേഖനം തന്നു ചുംബിച്ചു
 
പേടിപിടയും പൊന്തക്കാട്ടി
പേടമാനെത്തി ർശനം തന്നു

കാട്ടിലെത്തിയാ കാടിന്റെ
കാലൊച്ച കേൾക്കുവാൻ
നീശ്ശബ്ദനാകുവാ
കാറ്റുവന്നു പറയുന്നു,

കാട്ടിലൊറ്റയ്ക്കു പോകുക

കാടി പ്രണയമൊഴുകും
വഴിയേ നടക്കുക
കാടെഴുതിയ
പ്രണയ ലേഖനം വായിക്കുക  
തളിർക്കുക , 
പൂക്കുക,  
പൂക്കാലമാകുക