വെളുത്ത പൂച്ച




ഇരു കീറിമുറിച്ചൊരു
വെളുത്ത പൂച്ചയെന്ന പോലെ
നര
മുടികൾക്കിടയിൽ വന്നിരിക്കും

എലിയെ പിടിക്കും പോലെ
നമുടെ സന്തോഷമോരോന്നായ്  
പിടിച്ചെടുക്കും

മധുരം , 
ഉപ്പ് , 
മുളക് ...
എല്ലാം പതിയെ  
നമുക്ക് നഷ്ടമാകും

പിന്നെ  
പൂച്ചകളോരോന്നായ് വന്നു
നമ്മെക്കീഴടക്കും

പൂമരം




പൂമരം ഒറ്റയ്ക്ക് നിൽക്കാറില്ല
നിർത്തിയാലല്ലാതെ.

ഒന്നുകി അടുത്തൊരു
കൂട്ടുമരത്തി കൈപിടിച്ച്
അല്ലെങ്കിൽ
ഒരു കുരുവിയോടു കളിപറഞ്ഞ് ,
ശലഭത്തി  ചിറകിലെ ചിത്രം ചുംബിച്ച് ,
ഒരു കുഞ്ഞുറുമ്പി
ചുവടുകളെണ്ണിയെണ്ണി ...

അല്ലെങ്കിൽത്തന്നെ
ഒരു പൂമരത്തിനെങ്ങനെ
ഒറ്റയ്ക്ക് നിൽക്കാനാവും ?

തടാകം




നിന്റെ  കണ്ണി
തടാകം കണ്ണുകൊണ്ടെഴുതിയ
ചിത്രം കാണുവാ
നിനക്കൊപ്പം തടാകക്കരയി വന്നു

ജലനീലിമയി നിന്നെ
തടാകം വരച്ചു തന്നു

ഏറെനേരം നോക്കിയപ്പോ
ഞാ ആസ്വാദകനായി

ഇപ്പോ ന്റെ  കണ്ണി
തടാകം ജീവിതം പോലെ
പരന്നുകിടക്കുന്നു

നിനക്കിനി കുളിക്കുകയോ 
നീന്തുകയോ 
നിലയില്ലാക്കയത്തിൽ 
മുങ്ങുകയോ ആവാം 

ഹൈക്കു -വിജയം




തീപ്പൊരി തിന്നുന്നവരുടെ
ഉദ്യാനമാണ്
ജീവിതവിജയം

ക്ലീഷേ




വീണ്ടും  വീണ്ടുമെഴുതിയാലും
ചിലത് മടുക്കില്ല ;

സൂര്യ 
 പകലിനെ എഴുതിയപോലെ

ചന്ദ്ര  
നിലാവിനെ എഴുതിയ പോലെ

ഭൂമി  
മരങ്ങളെ എഴുതിയപോലെ

പ്രകൃതി  
രതി എഴുതിയപോലെ

അമ്മ 
 മുലപ്പാലെഴുതിയപോലെ

നിത്യവും പല്ലുക  
ചവച്ച്
അന്നത്തെ എഴുതുമ്പോലെ

പ്രണയം  
ചുംബനം കൊണ്ട് 
പ്രപഞ്ചത്തെ എഴുതുമ്പോലെ

കാലമെത്ര കഴിഞ്ഞാലും
കാറ്റെത്ര ആഞ്ഞു വീശിയാലും
ചിലത് മടുക്കില്ല
മടുത്തെന്നു പറഞ്ഞാലും 
മടുക്കില്ല