പ്രണയമേ അവളെ വിട്ടു പോകരുതേ


-പ്രണയമേ
 അവളെ വിട്ടു പോകരുതേ-


കുളിക്കുമ്പോൾ
ഓരോ ജലത്തുള്ളിയിലും
അവന്റെ കണ്ണെന്നവൾ 
കളിക്കുമ്പോൾ
ഓരോ ചുവടിലും
അവന്റെ താളമെന്നവൾ
വിളിക്കുമ്പോൾ
ഓരോ വാക്കിലും
അവന്റെ മുഴക്കമെന്നവൾ
ഒളിക്കുമ്പോൾ
ഓരോ മറവിലും
അവന്റെ മണമെന്നവൾ
ഒളിഞ്ഞോ തെളിഞ്ഞോ
ഒന്നുമിന്നോളം
അവൻ പറഞ്ഞില്ലെന്നവൾ
തെളിയുന്നവനെന്നിട്ടും
ഓരോ മാത്രയിലും
അവളിലെന്നവൾ

പ്രണയമേ
 അവളെ വിട്ടു പോകരുതേ

അവന്റെ ക്ലോക്ക്

നടന്നുതുടങ്ങിയാൽ 
അച്ഛനാണവന് ക്ലോക്ക്
അച്ഛനുണരുമ്പോൾ 
അവനു പുലരി
അച്ഛൻ പണിക്കു പോകുന്നേരമവന്  രാവിലെ
അച്ഛൻ വീട്ടിലില്ലാത്ത വെയിലവനു പകൽ

അച്ഛൻ പണികഴിഞ്ഞെത്തുമ്പോൾ
അവനുസന്ധ്യ
അച്ഛൻ അങ്ങാടിക്കിറങ്ങും നേരമവന്  രാവ്
അച്ഛൻ ടോർച്ച്‌ തെളിയിച്ചെത്തും നേരമവന്നു പാതിര

അമ്മയതറിഞ്ഞില്ല
അമ്മയവന് കാലവും
അച്ഛനവന്  സമയവും
അമ്മയുടെ ക്ലോക്ക് ചുമരിൽ നിന്നും ഇന്നലെയാണ് പോയത്
അവന്റെ ക്ലോക്ക് പോയിട്ട് 
നാൽപ്പത്തൊന്നു നാളായി
അമ്മയതുമറിഞ്ഞില്ല
അതുകൊണ്ടാണ് അമ്മയെ അവൻ 
അവന്റെ ക്ലോക്ക് കാണിച്ചത്
അവന്റെ സമയം കൊണ്ട്
അച്ഛന്റെ മരണം ബോധ്യപ്പെടുത്തിയത്


പരിചയം


പരിചയം പരിചയാക്കുവാൻ
പരിചയം പോരാ  നമുക്ക്
പരിചയിച്ചതൊക്കെയും
പരികല്പിതമാം പരാജയം

പരിക്കുകൾ തീർക്കുവാൻ
പരിരക്ഷ പ്രാപിക്കുവാൻ
പരിചയരസം തന്നെ നമുക്കു
പരിമളവും പരികർമ്മിയും

പതിനാറായിരുന്നു പ്രായം




പതിനാറായിരുന്നു പ്രായം
പത്തുനൂറു പവനുണ്ടായിരുന്നു
പത്താതരം പരീക്ഷ  
എഴുതും മുപായിരുന്നു
പത്തായിരം പേരു പങ്കെടുത്തിരുന്നു
പകലുകഴിയും മുൻപേ 
 പങ്കെടുത്തവ പിരിഞ്ഞു
പാതിരക്കോഴിയും കൂവി
പരപരാ നേരവും വെളുത്തു
പകലുകൾ രാത്രികളായി
പാട്ടുകൾ മരിച്ചു 
കുട്ടികൾ കരഞ്ഞു
പതിവുപോ കാലം കടന്നുപോയി

പ്രഭാതമേ വരരുതേ.......



മരുഭൂമിയിൽ
നിലവിളിക
മണലി കിടന്നുറങ്ങിയ രാത്രികളി
നിന്റെ  വേദന  
എന്നെ ആരോ പുതപ്പിച്ചു
സ്വപ്നങ്ങളി ജലം കുടിക്കുന്ന
പച്ചപ്പുല്ല് മുളച്ചു
ഞാ വയ വരമ്പു പോലെ  
നിവ ന്നുകിടന്നു
അതിലെ നീ നടന്നു....
.നടന്നു ....
പ്രഭാതമേ വരരുതേ.......