ഗൾഫ് .....ഗൾഫ്



ഇനിയെന്നു വരുമെന്നു  
മകൻ ചോദിച്ചില്ല
മകൾ ഇനിവരുമ്പോൾ 
ലാപ്ടോപ് കൊണ്ടുവരുമോ എന്നു ചോദിച്ചു
അവന്റെ  അമ്മ
 അടുത്ത വരവിനു അവളുടെ മാല 
 പുതുക്കണമെന്നും പറഞ്ഞു
അമ്മ  
ഒരു കമ്പിളി കൊടുത്തയക്കാൻ പറഞ്ഞു
പെങ്ങൾ  
അമ്പതു പവനില്ലാതെ പടിയിറങ്ങില്ലെന്നു പറഞ്ഞു
അച്ഛൻ വീടൊന്നു പുതുക്കണമെന്നും

ഇനി വരേണമോ  എന്ന് 
 അവൻ അവനോടു ചോദിച്ചു
വിമാനമെത്തി
അവൻ മെല്ലെ നടന്നു

ഒരു പാമ്പ്‌ നമുക്ക് താഴെ ചുരുണ്ടു കിടക്കുന്നു


പിതാക്കൻമാരുടെയും  
പുത്രൻമാരുടെയും ഇടയിലൂടെ നടന്നിട്ടും
അവന് ആരേയും മനസ്സിലായില്ല

ആളുകളെയും ആടുകളെയും മനസ്സിലായില്ല

അവൻ 
 തന്റെ പൈതൃകത്തിന്റെ  കരിയിലകൾ
സൂക്ഷ്മമായ്‌ പെറുക്കി 
 അവയ്ക്ക് പച്ച നിറം കൊടുത്ത്
വിൽക്കുകയായിരുന്നു

അവന്റെ  നിലവിളികൾ ആരും കേട്ടില്ല
അവൻ കരഞ്ഞിട്ണ്ടോ എന്ന്  
ആർക്കും നിശ്ചയമില്ലായിരുന്നു

അവൻ ഇപ്പോഴും നടക്കുന്നു
നാം അവനെ കാണുന്നു
അവന്റെ  ഉള്ളിൽനിന്നും ഇറങ്ങിവന്ന
ഒരു പാമ്പ്‌  
നമുക്ക് താഴെ ചുരുണ്ടു  കിടക്കുന്നു
അതിനെ ചവിട്ടാതെ  
നില്ക്കുക എന്നതാകുന്നു
നമ്മുടെ ജീവിതം

അവൻ ആരെന്നു ഞാൻ പറയില്ല
നിങ്ങൾ അവനെ കണ്ടു മുട്ടിയാൽ
ഒന്ന് ചൂണ്ടിക്കാണിക്കണേ!

സ്വർഗ്ഗം കാണുന്നു

എല്ലാവരും പാട്ടുകാരാന്ന ഒരു ദിനം
എല്ലാവരും  
ചിത്രകാരൻമാരാകുന്ന ഒരു ദിനം
എല്ലാവരും നൃത്തമാടുന്ന ഒരു ദിനം
ഒരിക്കലും  
ഒരുവർഷത്തിലും ഉണ്ടാവില്ല !

എന്നിട്ടും 
 അങ്ങനെ ഒരുദിവസം ഉണ്ടാവുമെന്ന്
വിചാരിച്ച് നാം സന്തോഷിക്കുന്നു
 
ആ സന്തോഷത്തിൽ നാം 
 സ്വർഗ്ഗം കാണുന്നു
നമുക്ക് പാടാനോ  
വരയ്ക്കാനോ
ആടാനോ അറിയില്ല
എന്നിട്ടും നാം ചിലപ്പോൾ ......