പാട്ടുമാത്രമല്ലല്ലോ ജീവിതം



ആരും പറയാതെ അവള് വന്നു
പറയാതെ ഇറങ്ങിപ്പോയി
അന്നേരം  
പൊട്ടിപ്പോയ കമ്പിയിലായിരുന്നു
എന്റെ സംഗീതം
ആരോടും ഒന്നും പറയാന് പോയില്ല
പാട്ടുമാത്രമല്ലല്ലോ ജീവിതം

എന്നിട്ടും ഞാനെങ്ങനെ?



നിലാവും നിഴലും വെട്ടിമുറിച്ച്
പൂവും പൂമരവും കത്തിച്ച്
അന്പത്തിയൊന്നക്ഷരവും വെട്ടിമുറിച്ച്
ക്ലാസിക്കല് പദവിയുമായ്
പറന്നു പോകുന്നവരേ
ഞാനിതിലെ നടന്നുപോകുന്നുണ്ട്
എന്റെ കണ്ണീരിത്തിരി  
പുഴയില് ബാക്കിയുണ്ട്
എന്റെ വീട്ടിന്നടിയിലൊരു  
കുന്നുകിടക്കുന്നുണ്ട്
എന്നിട്ടും ഞാനെങ്ങനെ നി
ങ്ങളുടെ സമ്മാനപ്പൊതിയില്
അകപ്പെട്ടൊരുറുമ്പായ്  
മധുരം നുണഞ്ഞിരിക്കുന്നു?

വീട്ടിലേക്കുള്ള വഴി



വീട്ടിലേക്കുള്ള വഴിയിലവള് പെയ്തു നനഞ്ഞു ;
ഇല്ല, 
ഞാനൊന്നും പറഞ്ഞിട്ടില്ല .
പണ്ടിതുവഴി  
എന്റെ കൈപിടിച്ചുനടന്നപ്പോള്
പെയ്ത വേനല്മഴ ഓര്മ്മ വന്നതാവണം .
ഞാനും നനഞ്ഞു , 
വിണ്ടുകീറിയ വഴിയില്
ഓര്മ്മകള് വീണു കുതിര്ന്നു;
വീട്ടില് കരിയിലകളും  
മാറാലയും കാത്തിരിക്കുന്നുണ്ട്

നീല



നീല,  
എനിക്കറിയുന്ന നിറം.  
കടലുമാകാശവും പഠിപ്പിച്ചത്
നീല , 
നിലവിട്ടുപോയ  
എന്റെ നിഴലുകള്ക്ക് നിങ്ങള് കൊടുത്ത നിറം
നീല,
 അവളുടെ കൊത്തേറ്റപ്പോള് 
 ഒന്തായ് മാറിയ എന്നുടല്
നീല,  
നിലാവില് കൂവിപ്പോയ
  എന്നെ മൂടിവെച്ച തിരുവസ്ത്രം
നീല,  
ചുവന്ന കടലും ചുവന്ന ആകാശവും 
 നോക്കിപ്പഠിക്കുന്ന വൃദ്ധകന്യകയുടെ
സായാഹ്നത്തിലെ തിളങ്ങുന്ന കണ്ണ് .

വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള് മറച്ചുവെച്ച നാണം കാണാതാവുന്നു . ഉടല് ഉത്സവവും ആഘോഷവുമാകുന്നു നാം നമ്മില് നിന്നിറങ്ങിപ്പോകുന്നു ദേവി ക്ഷേത്രത്തില് നിന്നും വീട് വീട്ടില്നിന്നും ഇറങ്ങിപ്പോകുന്നു



വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള്
മറച്ചുവെച്ച നാണം കാണാതാവുന്നു .
ഉടല് ഉത്സവവും ആഘോഷവുമാകുന്നു
നാം നമ്മില് നിന്നിറങ്ങിപ്പോകുന്നു
ദേവി ക്ഷേത്രത്തില് നിന്നും
വീട് വീട്ടില്നിന്നും ഇറങ്ങിപ്പോകുന്നു