വീട്ടിലേക്കുള്ള വഴി



വീട്ടിലേക്കുള്ള വഴിയിലവള് പെയ്തു നനഞ്ഞു ;
ഇല്ല, 
ഞാനൊന്നും പറഞ്ഞിട്ടില്ല .
പണ്ടിതുവഴി  
എന്റെ കൈപിടിച്ചുനടന്നപ്പോള്
പെയ്ത വേനല്മഴ ഓര്മ്മ വന്നതാവണം .
ഞാനും നനഞ്ഞു , 
വിണ്ടുകീറിയ വഴിയില്
ഓര്മ്മകള് വീണു കുതിര്ന്നു;
വീട്ടില് കരിയിലകളും  
മാറാലയും കാത്തിരിക്കുന്നുണ്ട്

നീല



നീല,  
എനിക്കറിയുന്ന നിറം.  
കടലുമാകാശവും പഠിപ്പിച്ചത്
നീല , 
നിലവിട്ടുപോയ  
എന്റെ നിഴലുകള്ക്ക് നിങ്ങള് കൊടുത്ത നിറം
നീല,
 അവളുടെ കൊത്തേറ്റപ്പോള് 
 ഒന്തായ് മാറിയ എന്നുടല്
നീല,  
നിലാവില് കൂവിപ്പോയ
  എന്നെ മൂടിവെച്ച തിരുവസ്ത്രം
നീല,  
ചുവന്ന കടലും ചുവന്ന ആകാശവും 
 നോക്കിപ്പഠിക്കുന്ന വൃദ്ധകന്യകയുടെ
സായാഹ്നത്തിലെ തിളങ്ങുന്ന കണ്ണ് .

വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള് മറച്ചുവെച്ച നാണം കാണാതാവുന്നു . ഉടല് ഉത്സവവും ആഘോഷവുമാകുന്നു നാം നമ്മില് നിന്നിറങ്ങിപ്പോകുന്നു ദേവി ക്ഷേത്രത്തില് നിന്നും വീട് വീട്ടില്നിന്നും ഇറങ്ങിപ്പോകുന്നു



വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള്
മറച്ചുവെച്ച നാണം കാണാതാവുന്നു .
ഉടല് ഉത്സവവും ആഘോഷവുമാകുന്നു
നാം നമ്മില് നിന്നിറങ്ങിപ്പോകുന്നു
ദേവി ക്ഷേത്രത്തില് നിന്നും
വീട് വീട്ടില്നിന്നും ഇറങ്ങിപ്പോകുന്നു

ചിലപ്പോള്‍ വേദങ്ങളും വഴിമാറും





പ്രായപൂര്ത്തിയാകാത്ത നിലവിളികള്
തങ്ങിനില്ക്കുന്ന വഴികള്
വീണുമുള ച്ചതേങ്ങകള് തെങ്ങിലേക്ക് കയ്യുയര്ത്തി
നിലവിളിക്കുന്ന പറമ്പുകള്
കുട്ടികള് ക്രിക്കറ്റ് കളിച്ചാര്ക്കുന്ന പുഴകള്
മുകളില് കിടന്ന കുന്നിന്റെ ഓര്മ്മയില്
നെടുവീര്പ്പിടുന്ന മണ്കുഴികള്
വിണ്ടുകീറിയ പാടത്ത്, പാതാളത്തിലേക്ക്
തോറ്റു തലകുനിച്ച കതിരുകള്
വടിവാളില് ചുവന്നുപരന്ന രാജ്യതന്ത്രവും
വിപ്ലങ്ങളും വിധിപറയുന്ന നാളുകള്
ഇതെന്റെ കേരളം കണ്ണീര് വറ്റിയ
നാല്പത്തിനാല് കണ്ണിന്നുടമ ....

ഉരുകിയൊലിക്കുന്ന അവളോടൊപ്പം



പൂക്കളെല്ലാം കരിഞ്ഞ വേനലില്
ഉണങ്ങൂ എന്നെന്നെ പിടിച്ചുവലിക്കുന്ന
ഒരു നട്ടുച്ചക്ക്
ഉരുകിയൊലിക്കുന്ന അവളോടൊപ്പം
പൂക്കള് തിരഞ്ഞിറങ്ങി
മുടിയില് ചൂടാനോ
പൂത്തറ ഒരുക്കാനോ അല്ല ;
വെറുതെ ഒന്ന് കാണാന്
പൂക്കള് കാണും മുന്പേ
ഇതളിനെകുറിച്ചു വര്ണ്ണിച്ചതെല്ലാം
കരിഞ്ഞിരുന്നു.