കൂട്ടുകാരാൻ


കൂട്ടുകാരാൻ


ആറ്റിരമ്പിലൊരു
 മഴയായിരിക്കവെ
കാറ്റിരമ്പിയെത്തി 
 കൂട്ടുകാരനായ്
കുറ്റമെല്ലാം  നോവിക്കുമ്പോഴും
കാറ്റേറ്റുവാങ്ങിയില്ലൊരോർമ്മയും

തെറ്റിയതത്രയും 
 നേരെയാക്കുവാൻ
തെറ്റെന്നുദ്യമിക്കുവാൻ പറഞ്ഞു
കാറ്റു കാട്ടാറു കടന്നു മറഞ്ഞു
കാറ്റും കോളുമടങ്ങി , 
മനം തെളിഞ്ഞു

മരജീവിതം


മരജീവിതം


ഇലപൊഴിക്കുന്ന  
മരങ്ങൾക്കിടയ്ക്ക്
ഞാനെങ്ങനെ 
 ഇലപൊഴിക്കാതിരിക്കും
ശിശിരമേ?

അത്രമേൽ  
വേദന തന്നോ,രോയിലയും
ഓർമ്മയാകുന്നു

അത്രമേലാനന്തം തന്ന ചലനങ്ങൾ
കാറ്റു കൊണ്ടുപോകുന്നു
 
മനുഷ്യൻ
ഇലയില്ലാതെ ,
ഉലയാതെ  
നിൽക്കുന്നിതിനെക്കാളും
വലുതല്ല ഒരു മരജീവിതവും

.....കാട്ടിൽ .....


.....കാട്ടിൽ .....


കാട്ടരുവിയിൽ നീന്തും
നാട്ടുവെളിച്ചത്തിൻ  
കൈപിടിക്കുവാൻ
കൈകോർത്തു  
നിശ്ശബ്ദരായ് നാം വന്നു

ഏറുമാടത്തിലേറി  
കാട്ടുപക്ഷി കൾക്കൊപ്പം
കാട്ടുരാവിൻ  
കാലൊച്ചകൾ കേട്ടു

ഉറക്കം പോയവഴിയിലൂടൊരു 
 കടുവ പാഞ്ഞുപോയി
ഉണർവ്വിലിരുന്നൊരു  
കൂമൻ മൂളിമൂളിപ്പറന്നു
ഉണ്ണുവാൻ തുടങ്ങവേ  
ഉറുമ്പുകൾ വന്നു 
ഭിക്ഷ ചോദിച്ചു
 

വീട്ടിൽ


വീട്ടിൽ


അടച്ചിട്ട ജനലും വാതിലും
തുരുമ്പു പിടിച്ച
മനസ്സുകൊണ്ട്
തുറക്കുവാൻ വയ്യാതെ
വേദന വേവുമടുക്കളയിൽ
വിഷാദരായ്  
വിഹ്വലരായ് നാം
കള്ളനെപേടിച്ചിരിക്കുന്നു